മിഷനിൽ കൂടെ പോയ ഡ്രൈവർ, ഡോക്ടർമാർ ഭക്ഷണം പോലും കഴിച്ചിരുന്നില്ല. അവർ അവശരായിരുന്നുവെന്നും അരുൺ ദേവ് പറഞ്ഞു

തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ അവയവ മാറ്റ ശസ്ത്രക്രിയ കഴിഞ്ഞ് രോഗി മരിച്ച സംഭവവുമായി ബന്ധപ്പെട്ട്, ജില്ലയിൽ ദൗത്യം കോർഡിനേറ്റ് ചെയ്ത അരുൺ ദേവിന്റെ നിർണായക വെളിപ്പെടുത്തൽ. വൃക്ക അടങ്ങിയ പെട്ടി എടുത്ത് ഓടിയത് അരുൺ ദേവായിരുന്നു. താൻ ശ്രമിച്ചത് ഒരു ജീവൻ രക്ഷിക്കാനായിരുന്നുവെന്നും ദുരുദ്ദേശം ഇല്ലായിരുന്നുവെന്നും അരുൺ ദേവ് പറഞ്ഞു. ആംബുലൻസ് എത്തിയപ്പോൾ സെക്യൂരിറ്റി പോലും മിഷൻ അറിഞ്ഞിരുന്നില്ല. വിവരം കൈമാറാതെ പോയതാകാം കാരണം. മിഷൻ ഒരുപക്ഷേ പ്രതീക്ഷിച്ചതിലും നേരത്തെ വന്നിരിക്കാം. മിഷനിൽ കൂടെ പോയ ഡ്രൈവർ, ഡോക്ടർമാർ ഭക്ഷണം പോലും കഴിച്ചിരുന്നില്ല. അവർ അവശരായിരുന്നുവെന്നും അരുൺ ദേവ് പറഞ്ഞു.