'സുധാകരനും മിത്രങ്ങളും പുറത്തെടുത്ത തകിടുകൾ, ആരുടെ തലയാ പൊട്ടിത്തെറിച്ചേ'; ട്രോളുമായി സിപിഎം നേതാക്കൾ

Published : Jul 05, 2024, 01:39 AM IST
'സുധാകരനും മിത്രങ്ങളും പുറത്തെടുത്ത തകിടുകൾ, ആരുടെ തലയാ പൊട്ടിത്തെറിച്ചേ'; ട്രോളുമായി സിപിഎം നേതാക്കൾ

Synopsis

തന്നെ ഇല്ലാതാക്കാന്‍ കൂടോത്രം ചെയ്തെന്നാണ് കോണ്‍ഗ്രസിനെ ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ കേരളത്തില്‍ നയിക്കുന്ന കെ സുധാകരന്റെ നിലവിളിയെന്ന് എം ബി രാജേഷ് ഫേസ്ബുക്കിൽ കുറിച്ചു.

തിരുവനന്തപുരം: കെപിസിസി പ്രസിഡന്‍റ്  കെ സുധാകരന്‍റെ വീട്ടില്‍ നിന്ന് 'കൂടോത്രം' കണ്ടെത്തുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ കടുത്ത പരിഹാസവുമായി സിപിഎം നേതാക്കള്‍. തന്നെ ഇല്ലാതാക്കാന്‍ കൂടോത്രം ചെയ്തെന്നാണ് കോണ്‍ഗ്രസിനെ ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ കേരളത്തില്‍ നയിക്കുന്ന കെ സുധാകരന്റെ നിലവിളിയെന്ന് എം ബി രാജേഷ് ഫേസ്ബുക്കിൽ കുറിച്ചു.

സുധാകരനും മിത്രങ്ങളും ചേർന്ന് വീടിന്റെ നാല് ഭാഗവും കുഴിച്ച്, കൂടോത്രം ചെയ്ത് കുഴിച്ചിട്ട തകിടുകള്‍ പുറത്തെടുക്കുകയും ചെയ്തു. ഇനി കെപിസിസി ഓഫീസില്‍ കുഴിച്ചിട്ട തകിടുകള്‍ക്കായി ഉല്‍ഖനനം വേറെയുമുണ്ടെന്നാണ് കേള്‍ക്കുന്നത്. ഇരുപത്തൊന്നാം നൂറ്റാണ്ടിലാണിതെല്ലാം. കൂടോത്രം, ദുര്‍മന്ത്രവാദം, ദുര്‍മന്ത്രവാദികള്‍, പിന്നെ കനഗോലു എന്നിവയിലൊക്കെ വിശ്വാസമര്‍പ്പിച്ച് പ്രവര്‍ത്തിക്കുന്ന ഈ നേതാക്കള്‍ കേരളത്തെയും കോണ്‍ഗ്രസിനേയും ഏത് ഇരുണ്ട കാലത്തേക്കാണ് നയിക്കുന്നതെന്നും എം ബി രാജേഷ് ചോദിച്ചു.

മിഥുനം സിനിമയിലെ നെടുമുടി വേണുവും ഇന്നസെന്‍റും ജഗതി ശ്രീകുമാറും മോഹൻലാലും ചേര്‍ന്നപ്പോള്‍ ചിരിച്ച് മറിഞ്ഞ സീനിലെ ഒരു ചിത്രം പങ്കുവെച്ചായിരുന്നു എം എം മണി പ്രതികരിച്ചത്. അതേസമയം, സുധാകരന്‍റെ കണ്ണൂരിലെ വീട്ടിൽ നിന്ന് സുധാകരനും രാജ്മോഹൻ ഉണ്ണിത്താനും മന്ത്രവാദിയും ചേർന്ന് തകിടും ചില രൂപങ്ങളും കണ്ടെടുക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.  കൂടോത്രം ഇപ്പോള്‍ കണ്ടെടുത്തത് അല്ലെന്നും കുറച്ചുകാലം മുന്‍പുള്ളതാണെന്നും കെ സുധാകരൻ പറഞ്ഞു. തന്നെ അപായപ്പെടുത്താൻ ആര്‍ക്കും കഴിയില്ലെന്നും കെ സുധാകരൻ വ്യക്തമാക്കി.

PREV
Read more Articles on
click me!

Recommended Stories

വിചാരണ കോടതി മുതൽ സുപ്രീം കോടതി വരെ ദിലീപ് നൽകിയത് 90 ഓളം ഹർജികൾ, വിട്ടുകൊടുക്കാതെ നടിയുടെ തടസ ഹർജികൾ; ജില്ലാ ജഡ്ജി വരെ സംശയ നിഴലിലായ അസാധാരണ പോരാട്ടം
മരണ കാരണം ആന്തരിക രക്തസ്രാവം; കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട കാളിമുത്തുവിന്റെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് വിവരങ്ങൾ പുറത്ത്