
പാലക്കാട്: മുൻ എംപിയും ജില്ലയിലെ മുതിർന്ന നേതാവുമായി എൻഎൻ കൃഷ്ണദാസിനെതിരെ സിപിഎം പാലക്കാട് ജില്ലാ സമ്മേളനത്തിലെ പ്രവർത്തന റിപ്പോർട്ടിൽ രൂക്ഷ വിമർശനം. പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പ് കാലത്തെ പ്രസ്താവനയുമായി ബന്ധപ്പെട്ടാണ് രൂക്ഷ വിമർശനം. എൻ എൻ കൃഷ്ണദാസിൻ്റെ പ്രസ്താവന പാർട്ടിയുടെ നേതാക്കൾക്കിടയിൽ ഭിന്നതയുണ്ടെന്ന പ്രതീതിയുണ്ടാക്കിയെന്ന് റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു.
മാധ്യമങ്ങൾക്കെതിരെ നടത്തിയ ഇറച്ചിക്കട പ്രയോഗം അനവസരത്തിലായിപ്പോയെന്നാണ് വിമർശനം. ഇറച്ചിക്കട പ്രയോഗം ഉപതെരഞ്ഞെടുപ്പിൽ മാധ്യമങ്ങളെ പാർട്ടിക്കെതിരാക്കിയെന്നും റിപ്പോർട്ടിലുണ്ട്. ഉപതെരഞ്ഞെടുപ്പ് കാലത്തെ പെട്ടി വിവാദത്തിൽ ഉൾപ്പെടെ നടത്തിയ പ്രസ്താവനയ്ക്ക് കൃഷ്ണദാസിനെ പരസ്യമായി താക്കീത് ചെയ്യാൻ പാർട്ടി നേരത്തെ നടപടി എടുത്തിരുന്നു. എൻഎൻ കൃഷ്ണദാസിന് പുറമെ കെടിഡിസി ചെയർമാനും മുൻ എംഎൽഎയുമായ പികെ ശശിക്കെതിരെയെടുത്ത നടപടിയും പ്രവർത്തന റിപ്പോർട്ടിലുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam