രാജ്യത്തെ 312 ആ‍‍‍‍ർ.എം.എസ് ഓഫിസുകള്‍ പൂട്ടുന്നു, കേരളത്തിലുള്ളത് 12; കേന്ദ്രത്തിന് കത്തയച്ച് മുഖ്യമന്ത്രി

Published : Jan 21, 2025, 04:40 PM IST
രാജ്യത്തെ  312 ആ‍‍‍‍ർ.എം.എസ് ഓഫിസുകള്‍ പൂട്ടുന്നു, കേരളത്തിലുള്ളത് 12; കേന്ദ്രത്തിന് കത്തയച്ച് മുഖ്യമന്ത്രി

Synopsis

ആർ.എം.എസ് ഓഫീസുകളെ സ്പീഡ് പോസ്റ്റ് പ്രോസസ്സിംഗ് ഹബുകളുമായി സംയോജിപ്പിക്കാനും രജിസ്റ്റേഡ് പോസ്റ്റ് സേവനങ്ങൾ സ്പീഡ് പോസ്റ്റ് സേവനങ്ങളുമായി ഏകോപിപ്പിക്കാനും  തീരുമാനിച്ചതിൻ്റെ ഭാഗമായി രാജ്യത്തെ 312 ആർ.എം.എസ് ഓഫിസുകളാണ് അടച്ചുപൂട്ടപ്പെടുന്നത്.

തിരുവനന്തപുരം: റെയിൽവേ മെയിൽ സർവീസ് ( ആർ.എം. എസ്) ഓഫീസുകൾ അടച്ചു പൂട്ടാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ  മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര വാർത്താവിനിമയ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്ക് കത്തയച്ചു. ആർ.എം.എസ് ഓഫീസുകളെ സ്പീഡ് പോസ്റ്റ് പ്രോസസ്സിംഗ് ഹബുകളുമായി സംയോജിപ്പിക്കാനും രജിസ്റ്റേഡ് പോസ്റ്റ് സേവനങ്ങൾ സ്പീഡ് പോസ്റ്റ് സേവനങ്ങളുമായി ഏകോപിപ്പിക്കാനും  തീരുമാനിച്ചതിൻ്റെ ഭാഗമായി രാജ്യത്തെ 312 ആർ.എം.എസ് ഓഫിസുകളാണ് അടച്ചുപൂട്ടപ്പെടുന്നത്. അതിൽ12 ഓഫിസുകൾ കേരളത്തിലാണ്.

സംസ്ഥാനത്ത് വലിയ വിഭാഗം ജനങ്ങൾ ഉപയോഗിക്കുന്ന  ആർ.എം.എസ് അടച്ചുപൂട്ടുന്നത് തപാൽ സംവിധാനങ്ങളുടെ കാര്യക്ഷമതയെ ദോഷകരമായി ബാധിക്കുമെന്ന ആശങ്ക മുഖ്യമന്ത്രി കത്തിൽ പങ്കുവച്ചു. ഡയറക്ടറേറ്റ് അംഗീകരിച്ച നാല് ഇൻട്രാ-സർകിൾ ഹബ്ബുകൾക്കു പുറമേ ഷൊർണ്ണൂർ, വടകര, ആലുവ, ഇരിങ്ങാലക്കുട, തലശ്ശേരി, കായംകുളം എന്നീ ആറു സ്ഥലങ്ങളിലും ഇൻട്രാ-സർകിൾ ഹബുകൾ സ്ഥാപിക്കണമെന്ന ശുപാർശ കേരളത്തിൽ പോസ്റ്റ് മാസ്റ്റർ ജനറൽ മുന്നോട്ടു വച്ചിരുന്നു.  ഇക്കാര്യത്തിൽ അനുകൂലമായ തീരുമാനം ഉണ്ടാകണമെന്ന് മുഖ്യമന്ത്രി കത്തിൽ ആവശ്യപ്പെട്ടു.

മുഖ്യമന്ത്രി പിണറായി വിജയന്‍ മൂന്ന് മാസത്തെ സൗജന്യ റീച്ചാര്‍ജ് നല്‍കുന്നതായുള്ള മെസേജ് വ്യാജം- Fact Check

കാല് തല്ലിയൊടിക്കുമെന്ന് പറഞ്ഞ് കൊലവിളിക്കുന്നതാണോ കേരളത്തില്‍ നടപ്പാക്കുന്ന സ്ത്രീ സുരക്ഷ; പിവി അന്‍വര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മണ്ണാർക്കാട് ലീഗിൽ പ്രതിസന്ധി രൂക്ഷം; ഷംസുദ്ദീനെ 'തടയാൻ' പ്രമേയം പാസാക്കി ലീഗ് പ്രാദേശിക നേതൃത്വം
പുസ്തകം ഉടനടി പിൻവലിച്ചില്ലെങ്കിൽ നടപടിയെന്ന് എംടിയുടെ മക്കൾ; 'തേജോവധം ചെയ്യുന്നു, മനോവിഷമവും അപമാനവും പറഞ്ഞറിയിക്കാനാവില്ല'