മേൽക്കമ്മിറ്റി നിർദ്ദേശിച്ചയാളെ സെക്രട്ടറിയായി വേണ്ടെന്ന് ബ്രാഞ്ചംഗങ്ങൾ; തർക്കം മുറുകി, സമ്മേളനം നിർത്തിവെച്ചു

By Web TeamFirst Published Sep 20, 2021, 9:51 PM IST
Highlights

ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്തേക്ക് മത്സരം വന്നെങ്കിലും ജില്ലാ കമ്മിറ്റിയംഗം ടി സക്കീർ ഹുസൈൻ വിവരമറിഞ്ഞ് സ്ഥലത്തെത്തി. ബ്രാഞ്ച് സമ്മേളനം നിർത്തിവെക്കാൻ ഇദ്ദേഹം നിർദ്ദേശം നൽകുകയായിരുന്നു

പത്തനംതിട്ട: സിപിഎം ബ്രാഞ്ച് സമ്മേളനം നിർത്തിവച്ചു. പത്തനംതിട്ട നോർത്ത് ലോക്കൽ കമ്മിറ്റിക്ക് കീഴിലെ ടൗൺ ബ്രാഞ്ച്  സമ്മേളനമാണ് നിർത്തിവെച്ചത്. ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്തേക്ക് മേൽക്കമ്മിറ്റി നിർദ്ദേശിച്ച മെഹ്റ്ജാനെതിരായ എതിർപ്പാണ് കാരണം. മേൽക്കമ്മിറ്റി തീരുമാനം അംഗീകരിക്കാൻ ബ്രാഞ്ച് കമ്മിറ്റിയംഗങ്ങൾ തയ്യാറായില്ല.

ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്തേക്ക് മത്സരം വന്നെങ്കിലും ജില്ലാ കമ്മിറ്റിയംഗം ടി സക്കീർ ഹുസൈൻ വിവരമറിഞ്ഞ് സ്ഥലത്തെത്തി. ബ്രാഞ്ച് സമ്മേളനം നിർത്തിവെക്കാൻ ഇദ്ദേഹം നിർദ്ദേശം നൽകുകയായിരുന്നു. ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്തേക്ക് മേൽക്കമ്മിറ്റി നിർദ്ദേശിച്ച മെഹ്റ്ജാൻ, ടൗൺ ബ്രാഞ്ച് ഉൾപ്പെടുന്ന ലോക്കൽ കമ്മിറ്റി പരിധിക്ക് പുറത്തുള്ളയാളാണെന്നാണ് അംഗങ്ങളുടെ ഒരു പരാതി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇടത് സ്ഥാനാർത്ഥിയെ തോൽപ്പിക്കാൻ ശ്രമിച്ചെന്നും വിമർശനം ഉയർന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!