ആന്റണി കോൺഗ്രസിന്റെ തകർച്ചയുടെ സാക്ഷി; ബിജെപിയെ പ്രതിരോധിക്കാൻ കോൺഗ്രസിനാവില്ലെന്നും വിജയരാഘവൻ

Published : Apr 27, 2022, 05:15 PM IST
ആന്റണി കോൺഗ്രസിന്റെ തകർച്ചയുടെ സാക്ഷി; ബിജെപിയെ പ്രതിരോധിക്കാൻ കോൺഗ്രസിനാവില്ലെന്നും വിജയരാഘവൻ

Synopsis

ആന്റണി ഇത്രനാളും ദില്ലിയിൽ കഴിഞ്ഞ് കേരളത്തിലേക്ക് തിരിച്ചു പോകുമ്പോൾ, കോൺഗ്രസ് എവിടെ എത്തി നിൽക്കുന്നുവെന്ന് പരിശോധനക്ക് വിധേയമകേണ്ടതാണെന്നും വിജയരാഘവൻ പറഞ്ഞു

ദില്ലി: കോൺഗ്രസിന്റെ ഭീകരമായ തകർച്ചയ്ക്ക് സാക്ഷിയായ നേതാവാണ് എകെ ആന്റണിയെന്ന് സിപിഎം പിബി അംഗം എ വിജയരാഘവൻ. പ്രശാന്ത് കിഷോറിനെ സംബന്ധിച്ചുള്ള തർക്കം പോലും കോൺഗ്രസിന്റെ രാഷ്ട്രീയ തകർച്ചയുടെ ഉദാഹരണമാണ്. ബി ജെ പിയെ പ്രതിരോധിക്കാനുള്ള ശക്തി കോൺഗ്രസാണെന്ന് അനുഭവം തെളിയിക്കുന്നില്ലെന്നും എ വിജയരാഘവൻ പറഞ്ഞു.

ആന്റണി ഇത്രനാളും ദില്ലിയിൽ കഴിഞ്ഞ് കേരളത്തിലേക്ക് തിരിച്ചു പോകുമ്പോൾ, കോൺഗ്രസ് എവിടെ എത്തി നിൽക്കുന്നുവെന്ന് പരിശോധനക്ക് വിധേയമകേണ്ടതാണെന്നും വിജയരാഘവൻ പറഞ്ഞു. ചീഫ് സെക്രട്ടറിയുടെ ഗുജറാത്ത് സന്ദർശനവുമായി ബന്ധപ്പെട്ട ചോദ്യത്തിന് രാഷ്ട്രീയം രാഷ്ട്രീയമായി തന്നെ തുടരുമെന്നായിരുന്നു മറുപടി. രാഷ്ട്രീയ നിലപാടിൽ സിപിഐഎം വെള്ളം ചേർത്തിട്ടില്ല. കേരളത്തിലെ ഇടതുപക്ഷ സർക്കാർ വ്യക്തമായ രാഷ്ട്രീയ നിലപാടുള്ള സർക്കാരാണ്. ബിജെപിക്കെതിരെ ശക്തമായ നിലപാടാണ് സിപിഐഎം സ്വീകരിക്കുന്നത്. ഇത്തരം നിലപാടുകൾ ഇല്ലാത്ത സംഘമാണ് കേരളത്തിലെ പ്രതിപക്ഷം. ബിജെപിയും കോൺഗ്രസും ഒരുമിച്ചാണ് പ്രവർത്തിക്കുന്നത്. അവരാണ് ആക്ഷേപം ഉന്നയിക്കുന്നതെന്നും എ വിജയരാഘവൻ വിമർശിച്ചു.

PREV
Read more Articles on
click me!

Recommended Stories

തീപാറും പോരാട്ടം! നിശബ്ദ പ്രചാരണവും താണ്ടി തലസ്ഥാനമടക്കം 7 ജില്ലകൾ ഇന്ന് പോളിങ് ബൂത്തിൽ, രാഷ്‌ട്രീയാവേശം അലതല്ലി വടക്ക് കൊട്ടിക്കലാശം
കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം