ദില്ലി: ഗവർണർ സർക്കാർ ഏറ്റുമുട്ടലും എം വി ഗോവിന്ദനെ പിബിയിലേക്ക് എടുക്കുന്നതും ചര്‍ച്ച ചെയ്ത് സിപിഎം കേന്ദ്രകമ്മിറ്റി. ഗവര്‍ണര്‍ക്കെതിരായ പോരാട്ടത്തില്‍ പ്രതിപക്ഷ പിന്തുണ തേടാനാണ് സിപിഎം നീക്കം. ഗവർണർ സർക്കാർ ഏറ്റുമുട്ടൽ സിപിഎം കേന്ദ്ര കമ്മിറ്റി ചർച്ച ചെയ്തിരുന്നു. ഗവർണർ ഉയർത്തുന്ന ഭീഷണിയെ രാഷ്ട്രീയപരമായും നിയമപരമായും നേരിടണമെന്ന പൊതുവികാരമാണ് സിസിയിൽ ഉയർന്നത്. ഗവർണറുടെ നടപടികൾക്കെതിരെ രൂക്ഷ വിമർശനവും യോഗത്തിൽ ഉണ്ടായി. വിഷയം ദേശീയതലത്തിലും ഉയർത്താണ് സിപിഎം നീക്കം.
പ്രീതി നഷ്ടമായ മന്ത്രിയുടെ രാജിയെന്ന ഗവർണറുടെ ആവശ്യം കേന്ദ്ര കമ്മിറ്റി തള്ളി. ദേശീയ തലത്തിലും ഗവർണർ വിഷയം കൊണ്ടുവരണമെന്നതിലെ തീരുമാനം യോഗത്തിന് ശേഷം അറിയാനാകും. ഭരണമില്ലാത്ത സംസ്ഥാനങ്ങളിലെ ബിജെപിയുടെ രാഷ്ട്രീയ ചട്ടുകമാണ് ഗവർണർമാരെന്ന് കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്ക് കുറ്റപ്പെടുത്തി. കോടിയേരി ബാലകൃഷ്ണന് പകരം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ പിബിയിലേക്ക് എടുക്കുന്നതും കമ്മിറ്റി ചര്‍ച്ച ചെയ്യും. ഹിമാചല്‍ പ്രദേശ്, ഗുജറാത്ത് തെരഞ്ഞെടുപ്പുകള്‍, നിലവിലെ രാഷ്ട്രീയ സാഹചര്യം എന്നിവയും കേന്ദ്ര കമ്മിറ്റി പരിശോധിക്കും. നാളെ സി ഐ ടി യു സംഘടന റിപ്പോർട്ടും സിസി ചർച്ച ചെയ്യുന്നുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam