സിപിഎം 23ാം പാർട്ടി കോൺഗ്രസ്; സംഘാടക സമിതി രൂപീകരണ യോഗം ഇന്ന്

Published : Jan 17, 2022, 06:07 AM IST
സിപിഎം 23ാം പാർട്ടി കോൺഗ്രസ്; സംഘാടക സമിതി രൂപീകരണ യോഗം ഇന്ന്

Synopsis

ഈ യോഗത്തിന് ശേഷം ജനുവരി 18 മുതൽ പാർട്ടി സമ്മേളനത്തിന്റെ മുന്നൊരുക്കങ്ങളുമായി ബന്ധപ്പെട്ട് ഏരിയ തലത്തിലും ലോക്കൽ കമ്മിറ്റികൾക്ക് കീഴിലും വേറെയും സംഘാടക സമിതികൾ രൂപീകരിക്കും

കണ്ണൂർ: സിപിഎമ്മിന്റെ 23ാം പാർട്ടി കോൺഗ്രസിന്റെ സംഘാടക സമിതി യോഗം ഇന്ന് നടക്കും. കണ്ണൂർ ജില്ലയിലെ താണയിൽ ഇന്ന് വൈകീട്ട് നാല് മണിക്കാണ് യോഗം വിളിച്ചുചേർത്തിരിക്കുന്നത്. സിപിഎം പിബി അംഗം എസ് രാമചന്ദ്രൻ പിള്ള യോഗം ഉദ്ഘാടനം ചെയ്തും. 

സിപിഎം സംസ്ഥാന സെക്രട്ടറി കണ്ണൂർ സ്വദേശി കൂടിയായ കോടിയേരി ബാലകൃഷ്ണൻ, പാർട്ടി കേന്ദ്ര കമ്മിറ്റി അംഗങ്ങളായ പികെ ശ്രീമതി, ഇപി ജയരാജൻ, മന്ത്രി എംവി ഗോവിന്ദൻ തുടങ്ങിയവരും യോഗത്തിൽ പങ്കെടുക്കും. കർശന കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും യോഗം നടത്തുകയെന്നാണ് സിപിഎം അറിയിച്ചിരിക്കുന്നത്. 

യോഗത്തിലേക്ക് ക്ഷണം കിട്ടിയവർക്ക് മാത്രമാണ് പ്രവേശനം. ഈ യോഗത്തിന് ശേഷം ജനുവരി 18 മുതൽ പാർട്ടി സമ്മേളനത്തിന്റെ മുന്നൊരുക്കങ്ങളുമായി ബന്ധപ്പെട്ട് ഏരിയ തലത്തിലും ലോക്കൽ കമ്മിറ്റികൾക്ക് കീഴിലും വേറെയും സംഘാടക സമിതികൾ രൂപീകരിക്കും. ഏപ്രിൽ ആറ് മുതൽ 10 വരെ കണ്ണൂരിലാണ് ഇത്തവണത്തെ പാർട്ടി കോൺഗ്രസ് നടക്കുക.

PREV
Read more Articles on
click me!

Recommended Stories

സംവിധായകൻ പിടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ കേസ്; പരാതിക്കാരിയുടെ രഹസ്യമൊഴിയെടുക്കാൻ പൊലീസ്, സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു
Malayalam News Live: വിമാന സര്‍വീസുകളുടെ കൂട്ട റദ്ദാക്കലിലേക്ക് നയിച്ച അഞ്ച് കാരണങ്ങള്‍ വ്യക്തമാക്കി ഇൻഡിഗോ; പ്രതിസന്ധി അയയുന്നു