Attappadi : നോഡല്‍ ഓഫീസര്‍ പ്രഭുദാസിനെതിരെ അഴിമതി ആരോപണവുമായി സിപിഎം, അടിസ്ഥാനരഹിതമെന്ന് ഡോക്ടർ

By Web TeamFirst Published Dec 7, 2021, 9:41 AM IST
Highlights

കോട്ടത്തറ ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ ഡോ. പ്രഭുദാസിന്‍റെ നേതൃത്വത്തില്‍ വന്‍ ക്രമക്കേടാണ് നടക്കുന്നതെന്നും ഇതെല്ലാം സിപിഎം നേതാക്കളുടെ തലയില്‍ കെട്ടിവയ്ക്കാന്‍ അനുവദിക്കില്ലെന്നും സിപിഎം പ്രാദേശിക നേതൃത്വം വ്യക്തമാക്കി.

പാലക്കാട്: ആരോ​ഗ്യവകുപ്പ് അട്ടപ്പാടി (Attappadi) നോഡല്‍ ഓഫീസര്‍ ഡോ. പ്രഭുദാസിനെതിരെ (Dr. Prabhudas) അഴിമതി ആരോപണവുമായി സിപിഎം(CPM)  പ്രാദേശിക നേതൃത്വം രംഗത്തെത്തി. കോട്ടത്തറ ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ (Kottathara Hospital)) ഡോ. പ്രഭുദാസിന്‍റെ നേതൃത്വത്തില്‍ വന്‍ ക്രമക്കേടാണ് നടക്കുന്നതെന്നും ഇതെല്ലാം സിപിഎം നേതാക്കളുടെ തലയില്‍ കെട്ടിവയ്ക്കാന്‍ അനുവദിക്കില്ലെന്നും സിപിഎം പ്രാദേശിക നേതൃത്വം വ്യക്തമാക്കി.

കോട്ടത്തറ ആശുപത്രി മാനെജ്മെന്റ് കമ്മിറ്റി അംഗങ്ങള്‍ കൈക്കൂലി വാങ്ങാൻ ശ്രമിച്ചെന്ന ഡോ. പ്രഭുദാസിന്‍റെ ആരോപണത്തിന് പന്നാലെയാണ് സിപിഎമ്മിന്‍റെ പ്രത്യാരോപണം. സിപിഎം അട്ടപ്പാടി ഏരിയാ സെക്രട്ടറി സിപി ബാബു, കോട്ടത്തറ ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രി മാനെജിങ് കമ്മിറ്റി അംഗവും പുതൂര്‍ ലോക്കല്‍ സെക്രട്ടറിയുമായ രാജേഷ് എന്നിവരാണ് പ്രഭുദാസിനെതിരെ അഴിമതി ആരോപണമുയര്‍ത്തി രംഗത്തെത്തിയത്. കാന്‍റീനുമായി ബന്ധപ്പെട്ടും കംപ്യൂട്ടര്‍ വത്കരണവുമായി ബന്ധപ്പെട്ടും ഡോ. പ്രഭുദാസ് അഴിമതി നടത്തിയെന്നാണ് ആശുപത്രി മാനേജ്മെന്‍റ് കമ്മിറ്റി അംഗം രാജേഷിന്‍റെ ആരോപണം.

ആശുപത്രിയിലെ നിര്‍മാണ പ്രവര്ർത്തനങ്ങള്‍ ബിനാമി മുഖേന നടപ്പാക്കുന്നെന്നാണ് സിപിഎം ഏരിയാ സെക്രടറിയുടെ ആരോപണം. അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ട്. ഏത് അന്വേഷണവും നേരിടാന്‍ തയാറെന്നായിരുന്നു ഡോ. പ്രഭുദാസ് കഴിഞ്ഞദിവസം പ്രതികരിച്ചത്. ബില്ല് മാറാന്‍ കൈക്കൂലി ആവശ്യപ്പപെട്ട എച്ച്എംസി അംഗങ്ങളെ തടഞ്ഞതാണ് തനിക്കെതിരായ നീക്കത്തിന് പിന്നിലെന്നാണ് ഡോ. പ്രഭുദാസിന്റെ നിലപാട്.

click me!