Dam Issue : ഇടുക്കിയിൽ നിന്ന് തുറന്നുവിടുന്ന വെള്ളത്തിന്റെ അളവ് കൂട്ടി, മുല്ലപ്പെരിയാറിൽ ജലനിരപ്പ് 141.90 അടി

By Web TeamFirst Published Dec 7, 2021, 8:50 AM IST
Highlights

പാബ്ള ഡാമിന്റെ  വൃഷ്ടിപ്രദേശത്ത്  തുടർച്ചയായി മഴ ലഭിക്കുന്നതിനാൽ ഇന്ന് (07) രാവിലെ 9 മണി മുതൽ  ഡാമിന്റെ ഷട്ടറുകൾ ഉയർത്തും

തൊടുപുഴ: ഇടുക്കി ഡാമിൽ നിന്ന് ഒഴുക്കിവിടുന്ന വെള്ളത്തിന്റെ അളവ് കൂട്ടി. ഷട്ടർ 60 സെന്റിമീറ്ററിലേക്ക് ഉയർത്തി. സെക്കൻഡിൽ 60000 ലിറ്റർ വെള്ളം പുറത്തേക് ഒഴുക്കിവിടുന്നുണ്ട്. തമിഴ് നാട് കൊണ്ടു പോകുന്ന വെള്ളത്തിന്റെ അളവ് കുറച്ചതിനെ തുടർന്ന് മുല്ലപ്പെരിയാറിൽ ജലനിരപ്പ് 141.90 അടിയായി ഉയർന്നു. പെരിയാർ കടുവ സാങ്കേതത്തിലെ നെല്ലിക്കാം പെട്ടി ഭാഗത്തെ തീവ്ര മഴയെ തുടർന്നാണ് മുല്ലപ്പെരിയാറിലേക്കുള്ള നീരൊഴുക്ക് വൻതോതിൽ കൂടിയത്. 112 മില്ലിമീറ്റർ മഴയാണ് ഇന്നലെ അവിടെ പെയ്തത്.

പാബ്ല ഡാം തുറക്കുന്നു

പാബ്ള ഡാമിന്റെ  വൃഷ്ടിപ്രദേശത്ത്  തുടർച്ചയായി മഴ ലഭിക്കുന്നതിനാൽ ഇന്ന് രാവിലെ 9 മണി മുതൽ  ഡാമിന്റെ ഷട്ടറുകൾ ഉയർത്തും. 500 ക്യുമെക്സ് ജലമാണ് ഒഴുക്കിവിടുക. പെരിയാറിന്റെ ഇരുകരകളിലുമുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ  അറിയിച്ചു

click me!