'കേരളത്തിൽ സിപിഎം-ബിജെപി ഡീൽ'; സംസ്ഥാന നേതൃത്വത്തിന്റെ ആരോപണം ആവർത്തിച്ച് രാഹുൽ​ ​ഗാന്ധിയും

Published : Mar 25, 2026, 07:50 PM ISTUpdated : Mar 25, 2026, 07:52 PM IST
modi rahul pinarayi

Synopsis

കേരളത്തിൽ സിപിഎമ്മും ബിജെപിയും തമ്മിൽ രഹസ്യധാരണയുണ്ടെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചു. എന്തുകൊണ്ടാണ് ബിജെപി സർക്കാർ പിണറായി വിജയനെതിരായ അഴിമതി കേസുകളിൽ നടപടിയെടുക്കാത്തതെന്ന് അദ്ദേഹം ചോദിച്ചു. 

കോഴിക്കോട്: കേരളത്തിൽ സിപിഎമ്മും ബിജെപിയും ഡീൽ ആണെന്ന് ആരോപിച്ച് കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധിയും. കേരളത്തിൽ രണ്ട് മുന്നണികൾ തമ്മിലാണ് മത്സരം. സിപിഎമ്മും ബിജെപിയും തമ്മിൽ ധാരണയുണ്ടെന്നും അദ്ദേഹം പറഞ്ഞു. സിപിഎമ്മും ബിജെപിയും തമ്മിൽ ഒരു വ്യത്യാസവും ഇല്ലാതായി. ഇക്കാര്.ം മുതിർന്ന ഇടത് നേതാക്കൾ വരെ ചോദിക്കുന്നു. ബിജെപിയെ എതിർക്കുന്നവർക്ക് എതിരെ എല്ലാം കേസ് എടുക്കുന്നു. എന്തുകൊണ്ടാണ് ബിജെപി പിണറായിയെ വെറുതെ വിടുന്നതെന്നും അഴിമതി കേസുകളിൽ എന്താണ് നടപടി ഇല്ലാത്തതെന്നും ഇതാണ് ബിജെപി-സിപിഎം ബന്ധത്തിന് തെളിവെന്നും രാഹുൽ പറഞ്ഞു. 

പിൻവാതിൽ നിയമനം മാത്രമാണ് നടക്കുന്നത്. പിഎസ്‍സി റാങ്ക് ഹോൾഡർക്ക് പോലും ജോലി ഇല്ല. പാർട്ടി ബന്ധുക്കൾക്കാണ് ജോലി. 8.20 ലക്ഷം പേർ കേരളത്തിൽ ലഹരിക്ക് അടിമയാണ്. ഇതാണ് ഇടതു നേട്ടം. ശബരിമല സ്വർണം വരെ കട്ടു. ദൈവത്തെ പേടി ഇല്ലാത്തവർ എങ്ങിനെ കേരളത്തെ രക്ഷിക്കുമെന്നും എല്ലാ ഉറപ്പുകളും യുഡിഎഫ് നടപ്പിലാക്കുമെന്നും രാഹുൽ പറഞ്ഞു.

കേരളത്തിൽ എൽ ഡി എഫും ബി ജെ പിയും തമ്മിൽ ശക്തമായ അന്തർധാരയുണ്ടെന്നാണ് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖർഗെയും പറഞ്ഞു. സിപിഎമ്മിന് വോട്ട് ചെയ്യുന്നത് ബിജെപിക്ക് വോട്ട് ചെയ്യുന്നതിന് തുല്യമാണെന്നും സി പി എമ്മിനെ ജയിപ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. അതുകൊണ്ടാണ് പല മണ്ഡലങ്ങളിലും ബി ജെ പി ശക്തരായ സ്ഥാനാർഥികളെ നിർത്താത്തത്. എൽ ഡി എഫ് ജനങ്ങൾക്ക് ഒപ്പമല്ല, ബി ജെ പിക്ക് ഒപ്പമാണ് നിലകൊള്ളുന്നതെന്നും ഖർഗെ വിമർശിച്ചു. മാറ്റം വേണമെങ്കിൽ യു ഡി എഫിന് വോട്ട് ചെയ്യണം. വീണ്ടും ഇടത് പക്ഷം വന്നാൽ കേരളം തകരുമെന്നും കോൺഗ്രസ് പ്രസിഡന്‍റ് അഭിപ്രായപ്പെട്ടു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഇടത് കോട്ടയിൽ വിള്ളൽ വീഴുമോ? രണ്ടും കൽപ്പിച്ച് യുഡിഎഫ്; നിര്‍ണായക ശക്തിയാകാൻ ബിജെപി, കോങ്ങാട് രാഷ്ട്രീയ ചൂടേറുന്നു
അണികള്‍ക്ക് ആവേശമായി കോഴിക്കോട്ടെ യുഡിഎഫ് മഹാറാലി; എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് നേതാക്കള്‍