
തിരുവനന്തപുരം: മലയിൻകീഴിൽ സിപിഎം - ബിജെപി സംഘർഷം. ഇന്നലെ രാത്രി 10 മണിക്ക് ശേഷമാണ് സംഘർഷമുണ്ടായത്. ഇരു പാർട്ടികളുടെയും പ്രവർത്തകർ തമ്മിലുണ്ടായ വാക്കുതർക്കം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. ഗർഭിണി ഉൾപ്പടെയുള്ളവർക്ക് പരിക്കേറ്റെന്നാണ് പരാതി. ഇരു വിഭാഗത്തിലുമായി പത്തോളം പേർ മലയിൻകീഴ് പോലീസ് കസ്റ്റഡിയിലുണ്ട്. ബിജെപി പ്രവർത്തകന്റെ ഗർഭിണിയായ ഭാര്യക്ക് നേരെ മർദ്ദനമുണ്ടായെന്നാണ് പരാതി. സിപിഎം പ്രവർത്തകരുടെ വീടുകൾക്ക് നേരെ അക്രമമുണ്ടായെന്നും പരാതിയുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam