സി എൻ മോഹനന്റെ അഭിപ്രായപ്രകടനം അപക്വവും അനുചിതവും : എൻ അരുൺ

Published : Aug 27, 2026, 04:28 PM IST
cpi flag

Synopsis

സിപിഎം നേതാവ് സി എൻ മോഹനൻ നടത്തിയ അഭിപ്രായ പ്രകടനം അപക്വവും അനുചിതവുമാണെന്ന് സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി എൻ അരുൺ പ്രതികരിച്ചു. സിപിഐയുടെ വോട്ട് വിഹിതത്തെക്കുറിച്ചുള്ള മോഹനന്റെ പരാമർശം മുന്നണി മര്യാദയുടെ ലംഘനമാണെന്നും, സിപിഐ ഇല്ലാതെ സിപിഎം കേരളത്തിൽ അധികാരത്തിൽ വന്നിട്ടില്ലെന്നും അരുൺ ഓർമ്മിപ്പിച്ചു.

കൊച്ചി : സിപിഐയെ സംബന്ധിച്ച് സിപിഎം നേതാവ് സി എൻ മോഹനൻ നടത്തിയ അഭിപ്രായ പ്രകടനം അപക്വവും അനുചിതവും ആയിപ്പോയെന്ന് സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി എൻ അരുൺ പറഞ്ഞു. ദേശീയ പ്രക്ഷോഭത്തിൽ പങ്കെടുക്കുന്നതിനായി ഡൽഹിക്ക് ആദ്യഘട്ടത്തിൽ പോകുന്ന പ്രവർത്തകരെ യാത്ര അയക്കുന്നതിനായി റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴാണ് മാധ്യമ പ്രവർത്തകരോട് അരുൺ പ്രതികരിച്ചത്.

പ്രതിപക്ഷ ഉപ നേതാവ് വിഷയത്തിൽ താൻ പ്രതികരിക്കുന്നില്ല എന്നും ആ വിഷയത്തിൽ പാർട്ടി സംസ്ഥാന സെക്രട്ടറിയും സെന്ററും ആണ് പ്രതികരിക്കുന്നതെന്നും അരുൺ പറഞ്ഞു. ഈ വിഷയത്തിൽ സിപിഎം നേതാവ് സി എൻ മോഹനൻ നടത്തിയിട്ടുള്ള അഭിപ്രായപ്രകടനം വസ്തുതാ വിരുദ്ധവും ചരിത്രത്തെ വളച്ചൊടിക്കുന്നതാണെന്നും അരുൺ പറഞ്ഞു. സിപിഐയുടെ വോട്ടിന്റെ എണ്ണം ഗണിച്ചു പറഞ്ഞുകൊണ്ട് നടത്തിയ ആക്ഷേപം മുന്നണി മര്യാദയുടെ അതിരുകൾ ലംഘിക്കുന്നതാണ്. '

സിപിഐ ഒപ്പമില്ലാത്ത ഒരു തെരഞ്ഞെടുപ്പുകളിലും സിപിഎം കേരളത്തിൽ ഭരണത്തിൽ എത്തിയിട്ടില്ലെന്നും സിപിഐ മുഖ്യമന്ത്രിപദവും അധികാരവും ഉപേക്ഷിച്ച് രൂപീകരിക്കപ്പെട്ട മുന്നണിയാണ് എൽഡിഎഫ് മുന്നണി എന്നും സി എൻ മോഹനൻ ബോധ്യപ്പെടുന്നത് നല്ലതായിരിക്കുമെന്നും എൻ അരുൺ പറഞ്ഞു. സിപിഎമ്മിന്റെയും സിപിഐയുടെയും സംസ്ഥാന സെക്രട്ടറിമാരും എൽഡിഎഫ് കൺവീനറും പറഞ്ഞിട്ടുള്ളത് പ്രതിപക്ഷ ഉപനേതാവ് വിഷയം ചർച്ചയിലൂടെ പരിഹരിക്കും എന്നാണ് . അത്തരത്തിൽ വിഷയം പരിഹരിക്കപ്പെടുമ്പോൾ ഉത്തരവാദിത്തപ്പെട്ട നേതാക്കൾ തന്നെ നടത്തിയ അപക്വമായ പ്രസ്താവനകൾ തെറ്റായിരുന്നുവെന്ന് സ്വയം ബോധ്യപ്പെടേണ്ടി വരും എന്നും എൻ.അരുൺ പറഞ്ഞു .

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഉമർ ഫൈസി മുക്കത്തെ മുശാവറയിൽ നിന്ന് ഒഴിവാക്കാൻ ചർച്ചകൾ സജീവമാക്കി സമസ്തയിലെ ഒരു വിഭാഗം
പത്തനംതിട്ടയിലെ കാറപകടം; ഡിവൈഎഫ്ഐ നേതാവ് ഉൾപ്പെടെ 2പേർ അറസ്റ്റിൽ