ഉമർ ഫൈസി മുക്കത്തെ മുശാവറയിൽ നിന്ന് ഒഴിവാക്കാൻ ചർച്ചകൾ സജീവമാക്കി സമസ്തയിലെ ഒരു വിഭാഗം

Published : Aug 27, 2026, 04:21 PM IST
umar faizy mukkam

Synopsis

സമസ്ത കേന്ദ്ര മുശാവറ അംഗം ഉമർ ഫൈസി മുക്കത്തെ സമിതിയിൽ നിന്ന് ഒഴിവാക്കാൻ ഒരു വിഭാഗം നേതാക്കൾ നീക്കം തുടങ്ങി. വഖഫ് ബോർഡുമായി ബന്ധപ്പെട്ട വിഷയത്തിൽ ഉമർ ഫൈസി നടത്തിയ പ്രസ്താവനകളാണ് നടപടിക്ക് കാരണമായി പറയുന്നത്.

കോഴിക്കോട്: സമസ്ത കേന്ദ്ര മുശാവറ അംഗം ഉമർ ഫൈസി മുക്കത്തെ മുശാവറയിൽ നിന്ന് ഒഴിവാക്കാൻ ചർച്ചകൾ സജീവമാക്കി സമസ്തയിലെ ഒരു വിഭാഗം. പോഷക സംഘടന നേതാക്കൾ സമസ്ത നേതൃത്വത്തെ ബോധിപ്പിക്കാനുള്ള കാര്യങ്ങൾ തീരുമാനിക്കാൻ യോഗം ചേർന്നു. വരുന്ന മുശാവറയിൽ ഉമർ ഫൈസിയെ ഒഴിവാക്കണമെന്ന ആവശ്യം ശക്തമായി ഉന്നയിക്കാനാണ് നീക്കം. അതേസമയം, തനിക്കെതിരെ നടപടി ആവശ്യപ്പെട്ടവർ ഉന്നയിക്കുന്നത് വാസ്തവ വിരുദ്ധമായ കാര്യങ്ങളാണെന്ന പ്രതികരണവുമായി ഉമർ ഫൈസി രംഗത്തെത്തി. വഖഫ് ബോർഡുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തെറ്റായ പ്രചാരണം നടക്കുമ്പോൾ വഖഫ് ബോർഡ് അംഗം എന്ന നിലയിൽ വസ്തുത ബോധ്യപ്പെടുത്തേണ്ടത് കൊണ്ടാണ് സെമിനാറിൽ പങ്കെടുത്തതെന്ന് ഉമർ ഫൈസി മുക്കം വ്യക്തമാക്കി.

എന്നാൽ ഉമർ ഫൈസിയോടുള്ള വ്യക്തി വിരോധമാണ് പുറത്താക്കാൻ ഉള്ള നീക്കത്തിന്റെ പിന്നിലെന്നാണ് ഫൈസി അനുകൂലികളുടെ പ്രതികരണം. വഖഫിൽ ആർഎസ്എസുകാരെ നിയമിക്കാൻ പോലും യുഡിഎഫ് ശ്രമിക്കുന്നു തുടങ്ങിയ വിമർശനങ്ങൾ ആയിരുന്നു ഉമർ ഫൈസി നടത്തിയത്. ഇത്തരത്തിലുള്ള രാഷ്ട്രീയ പ്രസംഗങ്ങൾ സമസ്തക്ക് യോജിച്ചതല്ല എന്നാണ് ഒരു വിഭാഗം സുന്നി നേതാക്കൾ ഉന്നയിക്കുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പത്തനംതിട്ടയിലെ കാറപകടം; ഡിവൈഎഫ്ഐ നേതാവ് ഉൾപ്പെടെ 2പേർ അറസ്റ്റിൽ
ഫിറ്റ്നസ് സർട്ടിഫിക്കറ്റ് കിട്ടാത്തതില്‍ മനംനൊന്ത് ഓട്ടോ ഡ്രൈവർ ജീവൻ ഒടുക്കിയ സംഭവം; ഗതാഗത മന്ത്രി ട്രാൻസ്പോർട്ട് കമീഷണറോട് റിപ്പോർട്ട് ആവശ്യപ്പെട്ടു