
പത്തനംതിട്ട: കോന്നിയിൽ ഡിവൈഎഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്‍റ് കെ യു ജനീഷ് കുമാർ സിപിഎം സ്ഥാനാർത്ഥി. കോന്നി മണ്ഡലം കമ്മിറ്റി യോഗത്തിലാണ് തീരുമാനം. കോന്നി ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇന്ന് ചേര്‍ന്ന സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച് തീരുമാനം എടുക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതിന് പിന്നാലെ സ്ഥാനാര്‍ത്ഥിയെ നിര്‍ണ്ണയിക്കാനുള്ള തീരുമാനം മണ്ഡലം കമ്മിറ്റിക്ക് വിടുകയായിരുന്നു.
കെ യു ജനീഷ് കുമാർ, സിപിഎം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു, സിഐടിയു ജില്ലാ സെക്രട്ടറി പി ജെ. അജയകുമാർ, കോന്നി ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്‍റ് എം എസ് രാജേന്ദ്രൻ എന്നിവരായിരുന്നു സ്ഥാനാർഥി പട്ടികയില്‍ ഉണ്ടായിരുന്നത്. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതൽ മികച്ച സ്ഥാനാര്‍ഥിയെ കണ്ടെത്തി കോന്നി തിരിച്ചുപിടിക്കാനുള്ള എല്‍ഡിഎഫിന്‍റെ ഊര്‍ജ്ജിതശ്രമങ്ങള്‍ ആരംഭിച്ചിരുന്നു.
ബൂത്ത് തലത്തില്‍ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ് എല്‍ഡിഎഫ്. 1996ല്‍ സിപിഎമ്മിന് നഷ്ടമായതാണ് കോന്നി മണ്ഡലം. വിവിധ വികസന പദ്ധതികളുടെ പേരിലാണ് അടൂർപ്രകാശ് തുടർച്ചയായി നിയമസഭയില്‍ എത്തിയതെന്ന് സിപിഎം നേതൃത്വത്തിന് നന്നായി അറിയാം. അതുകൊണ്ടുതന്നെ കൂടുതൽ മികച്ച വികസനപദ്ധതികളടക്കം ഉയർത്തിക്കാട്ടിയാകും സിപിഎമ്മിന്‍റെ പ്രചാരണം.
Read More: കോന്നി സ്ഥാനാർത്ഥി: സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ തർക്കം, തീരുമാനം മണ്ഡലം കമ്മിറ്റിക്ക് വിട്ടു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam