
തിരുവനന്തപുരം: ത്രിപുര നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ ഒരുമിച്ച് നീങ്ങാനുള്ള സിപിഎം കോണ്‍ഗ്രസി നീക്കത്തിനെതിരെ ബിജെപി മുന്‍ കേരള വക്താവ് സന്ദീപ് വാര്യര്‍ രംഗത്ത്.കേരളമൊഴികെ എല്ലായിടത്തും കോൺഗ്രസ്സിന്‍റെ സഖ്യകക്ഷിയാണ് സിപിഎം . കേരളത്തിലും ബിജെപിക്ക് സാധ്യതയുള്ള സ്ഥലങ്ങളിൽ പരസ്പരം വോട്ട് മറിക്കുന്നു. എന്നാൽ കേരള പൊതു സമൂഹത്തിന് മുന്നിൽ രാഷ്ട്രീയ എതിരാളികളായി അഭിനയിക്കുന്നു . എന്തൊരു വഞ്ചനയാണിത് ?
ത്രിപുരയിലും ബംഗാളിലും സിപിഎം സഖ്യം കോൺഗ്രസ്സിന് ദോഷമേ ചെയ്യൂ . തങ്ങളെ ഭരിച്ച് മുടിച്ച , സംസ്ഥാനം കുട്ടിച്ചോറാക്കിയ സിപിഎമ്മിനോടുള്ള പക ഇരു സംസ്ഥാനങ്ങളിലെ ജനങ്ങൾക്കുമുണ്ട് . അന്നൊക്കെ സിപിഎം വിരുദ്ധ പക്ഷത്ത് നിന്ന കോൺഗ്രസ്സ് ഇപ്പോൾ സിപിഎമ്മിനോടൊപ്പം സഖ്യമുണ്ടാക്കുമ്പോൾ ഇടത് ഭരണത്തിൽ വേട്ടയാടപ്പെട്ട കോൺഗ്രസ്സുകാർ പോലും അത് ക്ഷമിക്കില്ല .ബിജെപിയെ നേരിടാനുള്ള പാങ്ങ് ബംഗാളിലും ത്രിപുരയിലും ഇനി ഒരുമിച്ച് ഒരു പാർട്ടി ആയാൽ പോലും കോൺഗ്രസ്സിനും സിപിഎമ്മിനും ഇപ്പോൾ ഇല്ല എന്നതാണ് സത്യമെന്നും അദ്ദേഹം ഫേസ് ബുക്കില്‍ കുറിച്ചു .
ത്രിപുരയിൽ സഖ്യമില്ല; കോൺഗ്രസുമായി തെരഞ്ഞെടുപ്പ് ധാരണയ്ക്ക് സിപിഎം തീരുമാനം
ത്രിപുരയിൽ ബിജെപിയെ നേരിടാൻ കോൺഗ്രസുമായി സിപിഎമ്മിന്റെ അടവുനയം. ബി ജെ പി വിരുദ്ധ വോട്ട് ഭിന്നിക്കാതിരിക്കാൻ കോൺഗ്രസും സിപിഎമ്മും തമ്മിൽ ധാരണയുണ്ടാക്കും. എന്നാൽ കോൺഗ്രസുമായി സഖ്യമുണ്ടാകില്ല. ത്രിപുര സി പി എം സംസ്ഥാന സമിതി യോഗത്തിലാണ് തീരുമാനം. യെച്ചൂരിയും കാരാട്ടും പങ്കെടുത്ത യോഗത്തിലാണ് വിഷയം ചർച്ച ചെയ്തത്. തെരഞ്ഞെടുപ്പ് സഹകരണത്തെ കുറിച്ച് ഇന്ന് പ്രഖ്യാപനം നടത്തും.
</p>
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam