K Rail : കെ റെയില്‍ പ്രതിഷേധത്തിൽ രൂക്ഷ വിമർശനവുമായി സിപിഎം; കെ സുധാകരനെ ജയിലിൽ അടയ്ക്കണമെന്ന് എം വി ജയരാജൻ

Published : Apr 23, 2022, 07:18 AM ISTUpdated : Apr 23, 2022, 08:10 AM IST
K Rail : കെ റെയില്‍ പ്രതിഷേധത്തിൽ രൂക്ഷ വിമർശനവുമായി സിപിഎം; കെ സുധാകരനെ ജയിലിൽ അടയ്ക്കണമെന്ന് എം വി ജയരാജൻ

Synopsis

സുധാകരനും യൂത്ത് കോൺഗ്രസ് ചാവേറുകളുമാണ് കല്ല് പറിക്കാൻ നടക്കുന്നത്. ഉദ്യോഗസ്ഥരെ കൊല്ലുമെന്ന് സുധാകരന്റെ ചാവേറുകൾ ഭീഷണിപ്പെടുത്തിയത് കൊണ്ടാണ് ഉദ്യോഗസ്ഥർ കല്ലിടൽ നിർത്തിയതെന്ന് എം വി ജയരാജൻ.

കണ്ണൂർ: കെ റെയിൽ കല്ല് പറിക്കുന്ന കെപിസിസി പ്രസിഡന്റ് കെ സുധാകരനെ ഉടൻ കേസെടുത്ത് ജയിലിൽ അടയ്ക്കണമെന്ന് സിപിഎം (CPM). ജുഡീഷ്യറിയെ ധിക്കരിച്ച സുധാകരൻ തന്നെ പോലെ ജയിലിൽ പോയി ഗോതമ്പ് ദോശ തിന്നാൻ തയ്യാറാകണമെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ (M V Jayarajan) പറഞ്ഞു. സുധാകരനും യൂത്ത് കോൺഗ്രസ് ചാവേറുകളുമാണ് കല്ല് പറിക്കാൻ നടക്കുന്നത്. ഉദ്യോഗസ്ഥരെ കൊല്ലുമെന്ന് സുധാകരന്റെ ചാവേറുകൾ ഭീഷണിപ്പെടുത്തിയത് കൊണ്ടാണ് ഉദ്യോഗസ്ഥർ കല്ലിടൽ നിർത്തിയത്. ബൂട്ടിട്ട് സമരക്കാരെ ചവിട്ടിയ പൊലീസ് നടപടി തെറ്റാണെന്നും എം വി ജയരാജൻ പ്രതികരിച്ചു.

മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലാണ് യുഡിഎഫെന്നും ഘടകക്ഷികൾക്ക് രക്ഷപ്പെടണമെങ്കിൽ ഇപ്പോഴാണ് അവസരമെന്നും എം വി ജയരാജൻ പറഞ്ഞു. കോൺഗ്രസാണ് യുഡിഎഫിലെ കക്ഷികളെ കടലിൽ മുക്കുന്നത്. ആ പാർട്ടികൾ തന്നെ ഇക്കാര്യം തിരിച്ചറിയുന്നുണ്ട്. മുങ്ങി മരിക്കാതിരിക്കണമെങ്കിൽ രക്ഷപ്പെടുകയാണ് വേണ്ടത്. ലീഗിലെ പല നേതാക്കളും സിപിഎമ്മിലേക്ക് വരുന്നുണ്ടെന്നും എംവി ജയരാജൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ബിജെപി പ്രവർത്തകരായ ദമ്പതികളെ വീട്ടിൽ കയറി ആക്രമിച്ചതായി പരാതി
'ഇത് ഇന്നയാള് തന്നെയാണ് ചെയ്യിച്ചതെന്ന് ഭാമ എന്നോട് പറഞ്ഞതാണല്ലോ, പിന്നീട് മൊഴി മാറ്റി': നടിയെ ആക്രമിച്ച കേസിൽ ഭാഗ്യലക്ഷ്മി