'സിപിഎം അണികൾ ക്രോസ് വോട്ട് ചെയ്‌തു'; തെരഞ്ഞെടുപ്പ് പരാജയത്തിൽ പ്രതികരിച്ച് ജോസ് കെ മാണി

Published : May 09, 2026, 05:49 PM IST
jose k mani

Synopsis

നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് കാരണം സിപിഎം അണികളുടെ ക്രോസ് വോട്ടിംഗും ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണവുമാണെന്ന് കേരള കോൺഗ്രസ് എം നേതാവ് ജോസ് കെ മാണി. സ്റ്റിയറിങ്ങ് കമ്മിറ്റി യോഗത്തിന് ശേഷം സംസാരിച്ച അദ്ദേഹം, പോരായ്മകൾ പരിശോധിച്ച് മുന്നോട്ട് പോകുമെന്നും വ്യക്തമാക്കി.

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ വൻ പരാജയത്തിൽ പ്രതികരിച്ച് കേരള കോൺഗ്രസ് എം നേതാവ് ജോസ് കെ മാണി. സിപിഎം അണികൾ ക്രോസ് വോട്ട് ചെയ്‌തതും യുഡിഎഫിന് അനുകൂലമായി ന്യൂനപക്ഷ വോട്ടുകൾ ഏകീകരിച്ചതുമാണ് പരാജയത്തിന് കാരണമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കേരള കോൺഗ്രസ് എം സ്റ്റിയറിങ്ങ് കമ്മിറ്റി യോഗത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു പ്രതികരണം. 

യുഡിഎഫിന് എല്ലാ വിജയ ആശംസകളും നേർന്ന പാർട്ടി ചെയ്ർമാൻ കേരള കോൺഗ്രസ് എം സ്ഥാനാർഥികൾ മികച്ച പോരാട്ടം നടത്തിയെന്നും അവകാശപ്പെട്ടു. സംസ്ഥാനത്ത് ഉണ്ടായ യുഡിഎഫ് തരംഗത്തിലാണ് എല്ലാവരും പരാജയപ്പെട്ടത്. പരാജയം ജനാധിപത്യത്തിൻ്റെ ഭാഗമാണ്. എന്താണ് പോരായ്‌മയെന്ന് പരിശോധിച്ച് പരിഹരിച്ച് സർക്കാർ മുന്നോട്ട് പോകും. സംഘടനാപരമായി പാർട്ടിയിൽ ചോർച്ച ഉണ്ടായിട്ടില്ലെന്നും മറിച്ച് പലയിടത്തും സിപിഎം അണികൾ ക്രോസ് വോട്ട് ചെയ്തെന്നും ജോസ് കെ മാണി പറഞ്ഞു.

സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിൻ്റെ ഭാഗമായാണ് കേരള കോൺഗ്രസ് എം മത്സരിച്ചത്. പാർട്ടി ചെയർമാൻ ജോസ് കെ മാണി, മന്ത്രിയായിരുന്ന റോഷി അഗസ്റ്റിൻ അടക്കം പാർട്ടിയുടെ 12 സ്ഥാനാർത്ഥികളും തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിരുന്നു. എന്നാൽ യുഡിഎഫ് സഖ്യകക്ഷിയായ കേരള കോൺഗ്രസ് മത്സരിച്ച എട്ടിൽ ഏഴ് സീറ്റിലും അവർ വിജയിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'ആരാധക വൃന്ദം ശാന്തരാകണം, ഒരു പൊടിക്ക് അടങ്ങണം', മുഖ്യമന്ത്രി പ്രഖ്യാപനത്തിന് മുന്നേ പ്രതികരണവുമായി എം ലിജു; പ്രതിഷേധങ്ങൾ എല്ലാ സീമകളും ലംഘിച്ചു'
പായസത്തിന് ഓർഡര്‍ കൊടുക്കാൻ കെസി പക്ഷം; സെക്രട്ടറിയേറ്റിലേക്ക് വമ്പൻ പ്രകടനവും നടത്തും, വൻ ആഘോഷത്തിന് തയാറെടുപ്പ്