ശബരിമലയിൽ യുവതി പ്രവേശനം വേണ്ടെന്ന് സിപിഎം

By Web TeamFirst Published Nov 15, 2019, 1:36 PM IST
Highlights

സുപ്രീംകോടതി വിധിയിൽ വ്യക്തത ഇല്ല 

യുവതീ പ്രവേശനം വേണ്ടെന്ന് സിപിഎം 

ദര്‍ശനത്തിന് വരുന്നവര്‍ കോടതിവിധി കൊണ്ടുവരണം

തിരുവനന്തപുരം: വിധിയിൽ വ്യക്തത വരും വരെ ശബരിമല യുവതീ പ്രവേശനം അനുവദിക്കേണ്ടതില്ലെന്ന് സിപിഎം . തിരുവനന്തപുരത്ത് ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗമാണ് തീരുമാനം എടുത്തത്. പുനപരിശോധന ഹര്‍ജികളിൽ സുപ്രീംകോടതി അഞ്ചംഗ ബെഞ്ച് തീര്‍പ്പ് ഉണ്ടാക്കിയിട്ടില്ല. നിലവിലെ യുവതീ പ്രവേശന വിധി സ്റ്റേ ചെയ്തിട്ടുമില്ല. ഈ സാഹചര്യത്തിൽ സുപ്രീംകോടതി വിധിയിൽ അവ്യക്തത നിലനിൽക്കുന്ന സാഹചര്യത്തിലാണ് അന്തിമ തീര്‍പ്പിന് ശേഷം മതി യുവതീ പ്രവേശം എന്ന നിലപാടിലേക്ക് സിപിഎം എത്തുകയായിരുന്നു .

കോടതി വിധിയിൽ അവ്യക്തത നീങ്ങിയിട്ടില്ലെന്ന് നിയമ മന്ത്രി ഏകെ ബാലനും സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു. സര്‍ക്കാര്‍ വിശദമായ നിയമോപദേശം തേടിയിട്ടുണ്ട്. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ മലകയറാൻ യുവതികൾ എത്തിയാൽ പൊലീസ് സംരക്ഷണം നൽകില്ല. അതല്ലെങ്കിൽ ശബരിമലയിലേക്ക്  എത്തുന്ന യുവതികൾ കോടതി വിധി കൊണ്ടു വരണമെന്നും മന്ത്രി എകെ ബാലൻ പറഞ്ഞു. വിശ്വാസികളെ സര്‍ക്കാരിനെതിരെ തിരിക്കാൻ ബോധപൂര്‍വ്വം നടക്കുന്ന ശ്രമം ഇനി വിലപ്പോകില്ലെന്നും മാന്തി പുണ്ണാക്കാൻ ആരെയും അനുവദിക്കില്ലെന്നും എകെ ബാലൻ പറഞ്ഞു, 

click me!