ഷംസീറിന്‍റെ പ്രസ്താവനയെ ചൊല്ലി അനാവശ്യ വിവാദം, സംഘപരിവാർ ഗൂഢാലോചനയിൽ എൻഎസ്എസ് നേതൃത്വം വീണെന്ന് സിപിഎം

Published : Aug 02, 2023, 10:20 AM ISTUpdated : Aug 02, 2023, 11:46 AM IST
ഷംസീറിന്‍റെ  പ്രസ്താവനയെ ചൊല്ലി അനാവശ്യ വിവാദം, സംഘപരിവാർ ഗൂഢാലോചനയിൽ എൻഎസ്എസ് നേതൃത്വം വീണെന്ന് സിപിഎം

Synopsis

ശാസ്ത്രത്തെ മിത്തുമായി ബന്ധിപ്പിക്കുന്ന കാര്യം മാത്രമാണ് ഷംസീർ പറഞ്ഞത്. രാഷ്ട്രീയ പ്രതിരോധം എന്ന നിലപാടിൽ ഉറപ്പിച്ച് സിപിഎം .

തിരുവനന്തപുരം: എ.എന്‍.ഷംസീറിന്‍റെ  പ്രസ്താവനയെ ചൊല്ലി അനാവശ്യ വിവാദമെന്ന് സിപിഎം.രാഷ്ട്രീയ പ്രതിരോധം എന്ന നിലപാടിൽ ഉറച്ച് നില്‍ക്കുകയാണ് സിപിഎം .സംഘപരിവാർ ഗൂഢാലോചനയിൽ എൻഎസ്എസ് നേതൃത്വം വീണെന്നാണ് സംശയം.എന്‍എസ്എസിന്‍റെ നാമജപ യാത്ര ശബരിമല പ്രതിഷേധത്തിന്‍റെ  അന്തരീക്ഷം ഒരുക്കാനുള്ള ബോധപൂർവ്വ ശ്രമമെന്നാണ് വിലയിരുത്തല്‍.ശാസ്ത്രത്തെ മിത്തുമായി ബന്ധിപ്പിക്കുന്ന കാര്യം മാത്രമാണ് ഷംസീർ പറഞ്ഞതെന്നാണ് നേതൃത്വത്തിന്‍റെ വിശദീകരണം.

ഗണപതി പരാമര്‍ശത്തില്‍ സ്പീക്കര്‍ എഎന്‍ ഷംസീറിനെതിരെ എന്‍എസ്എസിന്‍റെ നേതൃത്വത്തില്‍ ഇന്ന് കടുത്ത പ്രതിഷേധം. ശബരിമല സമര മാതൃകയിലാണ് പ്രതിഷേധം ആസൂത്രണം ചെയ്തിരിക്കുന്നത്. വിശ്വാസ സംരക്ഷണ ദിനമായി ആചരിക്കുന്ന ഇന്ന് നാമജപഘോഷയാത്ര നടത്തും. തിരുവനന്തപുരത്തെ പാളയം ഗണപതി ക്ഷേത്രം മുതല്‍ പഴവങ്ങാടി ക്ഷേത്രം വരെയാണ് ഘോഷയാത്ര. എല്ലായിടങ്ങളിലും വിശ്വാസ സംരക്ഷണദിനം ആചരിക്കാന്‍ താലൂക്ക് യൂണിയനുകള്‍ക്ക് എന്‍എസ്എസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വീടിനടുത്തുള്ള ഗണപതി ക്ഷത്രത്തില്‍ വഴിപാട് നടത്താനാണ് നിര്‍ദേശം. പരാമര്‍ശം പിന്‍വലിച്ച് സ്പീക്കര്‍ മാപ്പുപറയണമെന്നാണ് ആവശ്യം. അതേസമയം ഇന്ന് ഉച്ചകഴിഞ്ഞ് സ്പീക്കര്‍ എഎന്‍ ഷംസീര്‍ മാധ്യമങ്ങളെ കാണുന്നുണ്ട്

 

'ഗണപതി' പരാമര്‍ശം പിന്‍വലിച്ച് എഎന്‍ഷംസീര്‍ മാപ്പ് പറയണം,നിലപാടിലുറച്ച് എന്‍എസ്എസ്,നാളെ വിശ്വാസ സംരക്ഷണ ദിനം

ഷംസീർ പറഞ്ഞതിൽ തെറ്റില്ല, മിത്തുകൾ ചരിത്രത്തിന്‍റെ ഭാഗമാക്കി മാറ്റരുത്; പിന്തുണ ആവര്‍ത്തിച്ച് എം വി ഗോവിന്ദന്‍

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മോദിയുടെ വേദിയിലെ 'അകലം'; ശ്രീലേഖയുടെ പ്രതികരണം; ''ക്ഷണിച്ചാലല്ലാതെ അടുത്തേക്ക് പോകരുതെന്നാണ് പരിശീലിച്ചത്'
കെഎസ്ആർടിസി ജീവനക്കാരുടെ ചതി! റിസർവ് ചെയ്‌ത് കാത്തിരുന്ന യാത്രക്കാരൻ പെരുവഴിയിൽ! താമരശേരി പുതിയ സ്റ്റാൻ്റിൽ കയറാതെ പോയി