
തിരുവനന്തപുരം: വൈദ്യുതി കരാർ വിവാദത്തിൽ പ്രതികരണവുമായി സി പി എം. വൈദ്യുതി ഇപ്പൊൾ വാങ്ങേണ്ട കാര്യമില്ലെന്നും ഡിസംബർ മാസത്തിൽ വൈദ്യുതി ക്ഷാമം ഇല്ലെന്നും വൈദ്യുതി ക്ഷാമം ഉണ്ടെന്നത് കൃത്രിമം ആയി സൃഷ്ടിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പ്രതികരിച്ചു. മന്ത്രി സഭയ്ക്ക് കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടിരിക്കുന്നു. സ്വകാര്യ കമ്പനികൾക്ക് ലാഭം ഉണ്ടാക്കാൻ കൃത്രിമ ക്ഷാമം ഉണ്ടാക്കുകയാണ് സർക്കാർ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജിഎൻഎ കരാർ ലാഭമാണെന്ന് പറഞ്ഞത് മുഖ്യമന്ത്രി മാത്രമാണ്. കരാർ നഷ്ടം ചെയ്യുമെന്ന് കെഎസ്ഇബിയും വകുപ്പ് മന്ത്രിയും പറഞ്ഞിരുന്നു. ഏത് കണക്കിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി ലാഭകരമാണെന്ന് പറഞ്ഞതെന്നും ദുരൂഹമായ ഈ നടപടികളിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും പിണറായി വിജയൻ.
വിമർശിക്കുന്നവർക്ക് ഒന്നും അറിയില്ല എന്നാണ് മുഖ്യമന്ത്രി എല്ലാകാലത്തും പറയുന്നത്. ഓരോ ദിവസവും ഓരോ കളവ് പറയുന്നു. കരാറുണ്ടാക്കിയതിനെ പറ്റി ഒന്നും തനിക്ക് ധാരണയില്ല. മാതൃഭൂമി ദിനപത്രത്തിൽ വന്നതിൽ വ്യക്തമായി കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. അഴിമതിക്ക് വേണ്ട പ്രവർത്തനങ്ങൾ പ്രതിപക്ഷത്തിന് മനസ്സിലാകില്ല എന്ന പ്രതികരണം വേണ്ട. ഞങ്ങൾക്കെല്ലാം മനസ്സിലാകുമെന്നും എം വി ഗോവിന്ദൻ പ്രതികരിച്ചു. പവർകട്ട് ആണ് വരാൻ പോകുന്നത്. മലപോലെ കക്കാൻ ആണെങ്കിൽ നടക്കില്ല. കൂട്ട് ഉത്തരവാദിത്തമില്ല എന്ന് അടൂർ പ്രകാശ് പരസ്യമായി പറഞ്ഞു. ജുഡീഷ്യൽ അന്വേഷണം വേണമെന്ന ആവശ്യത്തോട് മുഖ്യമന്ത്രി പ്രതികരിച്ചിട്ടില്ല. എല്ലാ ഫയലുകളും ജനങ്ങൾക്ക് മുമ്പിൽ അവതരിപ്പിക്കണമെന്നും ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കണമെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam