മുഖ്യമന്ത്രിയും മന്ത്രിയും പരസ്യ ഏറ്റുമുട്ടൽ, പരസ്യവിഴുപ്പലക്കൽ പാടില്ലെന്ന് പറഞ്ഞ അധ്യക്ഷൻ തന്നെ മുഖ്യമന്ത്രിക്കെതിരെ രം​ഗത്ത്

Published : Nov 11, 2026, 12:42 PM IST
SUNNY JOSEPH AND VD SATHEESAN

Synopsis

മുഖ്യമന്ത്രിക്കെതിരെ ഒരു മന്ത്രി പരസ്യമായി രംഗത്ത് വരുന്നത് അപൂർവം. താനൊന്നും അറിയുന്നില്ലെന്ന് കെപിസിസി അധ്യക്ഷൻ കൂടിയായ മന്ത്രി പരസ്യമായി പറയുന്നു. സണ്ണി ജോസഫിനെ മുഖ്യമന്ത്രിയും തള്ളിയതോടെ കാര്യങ്ങൾ അത്ര പന്തിയല്ലെന്ന് വ്യക്തമാക്കുന്നു

തിരുവനന്തപുരം. മന്ത്രിസഭയിൽ കൂട്ടുത്തരവാദിത്തമില്ലെന്ന് വ്യക്തമാക്കി മന്ത്രിയും മുഖ്യമന്ത്രിയും പരസ്യപ്പോര്. വൈദ്യുതി കരാറിലാണ് സണ്ണി ജോസഫും മുഖ്യമന്ത്രിയും പരസ്യ ഏറ്റുമുട്ടലിലെത്തിയിരിക്കുന്നത്. മുഖ്യമന്ത്രിക്കെതിരെ ഒരു മന്ത്രി തന്നെ പരസ്യമായി രം​ഗത്ത് വരുന്ന അപൂർവസാഹചര്യം. മന്ത്രിയെ തള്ളി മുഖ്യമന്ത്രിയും പോര് കടുപ്പിക്കുന്നു. താനൊന്നുമറിയില്ലെന്ന് വകുപ്പ് മന്ത്രി പറയുന്നു. എല്ലാം മന്ത്രിയെ അറിയിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രിയുടെ മറുപടി. മുഖ്യമന്ത്രിക്കെതിരെ യുഡിഎഫ് കൺവീനറുയർത്തിയ പരസ്യവിമർശനത്തിന് പിന്നാലെയാണ് കെപിസിസി അധ്യക്ഷൻ കൂടിയായ മന്ത്രി സണ്ണി ജോസഫ് പരസ്യയുദ്ധം മുഖ്യമന്ത്രിക്കെതിരെ പ്രഖ്യാപിച്ചിരിക്കുന്നത്.

സർക്കാരിന് കൂട്ടുത്തരവാദിത്തമില്ലായെന്ന് യുഡിഎഫ് കൺവീനർ തന്നെ പരസ്യമായി പരിഹസിച്ചത് വൈദ്യുതി കരാർ ചൂണ്ടിക്കാട്ടിയാണ്. മുഖ്യമന്ത്രിയാണ് എല്ലാം തീരുമാനിച്ചതെന്ന് പറഞ്ഞ് അതൃപ്തി നേരിട്ട് പറയാതിരുന്ന സണ്ണി ജോസഫ് വൈദ്യുതി പ്രതിസന്ധിയുണ്ടെന്ന് പറഞ്ഞ് പോര് പരസ്യമാക്കുകയാണ്. വൈദ്യുതി പ്രതിസന്ധിയില്ലെന്ന് പറയുന്നത് ജിഎൻഎ കരാ‍ർ വേണ്ടെന്ന് വയ്ക്കാനാണെന്ന് സണ്ണി ജോസഫ് തുറന്നടിച്ചു. എന്തിനാണ് വേണ്ടെന്ന് വയ്ക്കുന്നത് അറിയില്ലെന്ന് ഒരു വൈദ്യുതിമന്ത്രിക്ക് പരസ്യമായി പറയേണ്ടിയും വരുന്നു. മന്ത്രിയെ അവ​ഗണിച്ച് പവ‍ർ സെക്രട്ടറിയും വൈദ്യുതി ബോർഡ് ചെയ‍ർമാനും മുഖ്യമന്ത്രിയുമായി ചർച്ച ചെയ്ത് കാര്യങ്ങൾ തീരുമാനിച്ചതിൽ മന്ത്രിക്കുള്ള കടുത്ത പ്രതിഷേധമാണ് മറനീക്കി പുറത്ത് വരുന്നത്. ഇപ്പോൾ സമ്മർദ്ദമുണ്ടാക്കി കരാറിൽ ഒപ്പിടീവിപ്പിക്കാനാണ് ശ്രമമെന്ന് വ്യക്തമാക്കി മുഖ്യമന്ത്രിയും തിരിച്ചടിച്ചതോടെ തർക്കം മറ്റൊരു തലത്തിലായി.

മുഖ്യമന്ത്രി തന്നോട് ഒന്നും സംസാരിച്ചില്ലെന്ന വൈദ്യുതി മന്ത്രിയുടെ വാദം സതീശൻ തള്ളി. വൈദ്യുതി ബോർഡ് അയച്ച ഫയൽ മന്ത്രിയാണ് തനിക്കയച്ചത്. തീരുമാനമെടുത്ത ശേഷം മന്ത്രിക്കാണ് തിരിച്ചയച്ചത്. മന്ത്രിയാണ് ബോർഡിന് നൽകിയത്. പരസ്യമായി മന്ത്രിയെ തള്ളി മുഖ്യമന്ത്രി രം​ഗത്ത് വരുന്ന കാഴ്ച. അടൂർ പ്രകാശ് വിഷയത്തിൽ ചേരിപ്പോര് രൂക്ഷമായപ്പോൾ പരസ്യവിഴുപ്പലക്കലുകൾ പാടില്ലെന്ന് നിർദ്ദേശിച്ച് ആളാണ് സണ്ണി ജോസഫ്. അദ്ദേഹം നൽകിയ നിർദ്ദേശം നിലവിലുള്ളപ്പോഴാണ് അദ്ദേഹം തന്നെ അത് ലംഘിച്ചതെന്ന് ശ്രദ്ധേയം. പ്രകാശ് ഉന്നയിച്ച വിമർശനം ഹൈക്കമാൻഡിൻ്റെ പരി​ഗണനയിലാണ്. വിമർശനം തുടരുന്നതിനെക്കുറിച്ച് ചോദിച്ചപ്പോൾ യുഡിഎഫ് യോ​ഗതീയതി താനറിയിക്കുമെന്ന് പറഞ്ഞായിരുന്നു പ്രകാശിനുള്ള മറുപടി. എല്ലാം മുഖ്യമന്ത്രി ഒറ്റക്ക് തീരുമാനിക്കുന്നുവെന്ന് വിമർശനം നിൽക്കുമ്പോഴാണ് തീയതിയും താനറിയിക്കുമെന്ന് പറഞ്ഞ് മുഖ്യമന്ത്രി ‌വിവാദത്തിന് എണ്ണ ഒഴിക്കുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കാലടിയിലെ വിദ്യാർത്ഥികളുടെ സസ്പെൻഷൻ; യൂണിവേഴ്സിറ്റിയോട് ചോദ്യങ്ങളുമായി ഹൈക്കോടതി
`‌സഭാ തർക്കത്തിൽ ഇരുവിഭാഗവും അനുരഞ്ജനത്തിന് ശ്രമിക്കണം'; മലങ്കര യാക്കോബായ സഭ പരമാധ്യക്ഷൻ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയാർക്കീസ് ബാവ കേരളത്തിൽ