പടനിലം സ്കൂൾ ക്രമക്കേടിൽ സിപിഎം അച്ചടക്ക നടപടി, സുധാകരന്റെ വിശ്വസ്തനെ തരംതാഴ്ത്തി

By Web TeamFirst Published Sep 11, 2021, 3:17 PM IST
Highlights

സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്റെ സാന്നിധ്യത്തിൽ ചേർന്ന ജില്ലാ സെക്രട്ടേറിയറ്റും - ജില്ലാ കമ്മിറ്റിയുമാണ് നടപടി നേതാക്കൾക്കെതിരായ നടപടി അംഗീകരിച്ചത്

ആലപ്പുഴ: നൂറനാട് പടനിലം സ്കൂൾ ക്രമക്കേടിൽ ആലപ്പുഴ സിപിഎമ്മിൽ അച്ചടക്ക നടപടി. സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗവും മുൻ മന്ത്രി ജി സുധാകരന്റെ വിശ്വസ്തനുമായ  കെ രാഘവനെ ജില്ലാ സെക്രട്ടേറിയറ്റിൽ നിന്ന് ഒഴിവാക്കി. ജില്ലാ കമ്മിറ്റിയിലേക്കാണ് തരംതാഴ്ത്തിയത്. ചാരുംമൂട് മുൻ ഏരിയ സെക്രട്ടറിയും സ്കൂൾ മാനേജരുമായിരുന്ന മനോഹരനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. 1.63 കോടിയുടെ അഴിമതിയാണ് സ്കൂളുമായി ബന്ധപ്പെട്ട ക്രമക്കേടിലെ അന്വേഷണത്തിൽ കണ്ടെത്തിയത്. അന്വേഷണ കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്റെ സാന്നിധ്യത്തിൽ ചേർന്ന ജില്ലാ സെക്രട്ടേറിയറ്റും - ജില്ലാ കമ്മിറ്റിയുമാണ് നടപടി നേതാക്കൾക്കെതിരായ നടപടി അംഗീകരിച്ചത്. കെ.എച്ച് ബാബുജാൻ, എ.മഹേന്ദ്രൻ എന്നിവരായിരുന്നു കമ്മീഷനംഗങ്ങൾ. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗമാണ് നടപടി നേരിട്ട കെ.രാഘവൻ. അന്വേഷണം നേരത്തെ മന്ദഗതിയിലായിരുന്നുവെങ്കിലും ജി സുധാകരനെതിരെ ആരോപണവും അന്വേഷണവും വന്നതോടെയാണ് സുധാകരന്റെ വിശ്വസ്തനെതിരെയും നടപടി വേഗത്തിലായത്. 

 

click me!