രക്തസാക്ഷി ഫണ്ട് വിവാദം:'കടല സതീശനുമായുള്ള ബന്ധത്തിൽ ജാഗ്രത വേണം', 2022ലെ അന്വേഷണ റിപ്പോർട്ടിലും റിയൽ എസ്റ്റേറ്റുകാരനെ കുറിച്ച് പരാമർശം

Published : Jan 27, 2026, 10:16 AM IST
fund controversy kannur

Synopsis

കടല സതീശൻ എന്നയാളുമായുള്ള ബന്ധത്തിൽ ജാഗ്രത പാലിക്കണമെന്ന് അന്വേഷണ കമ്മീഷൻ നിർദ്ദേശിച്ച് കീഴ് ഘടകങ്ങളിൽ റിപ്പോർട്ട് ചെയ്തു.

കണ്ണൂർ:പയ്യന്നൂരിലെ പാർട്ടിയുടെ ഫണ്ട് പിരിവിൽ ഇടപെട്ട വിവാദ റിയൽ എസ്റ്റേറ്റുകാരനെ കുറിച്ച് 2022 ലെ അന്വേഷണ റിപ്പോർട്ടിലും പരാമർശം. കടല സതീശൻ എന്നയാളുമായുള്ള ബന്ധത്തിൽ ജാഗ്രത പാലിക്കണമെന്ന് അന്വേഷണ കമ്മീഷൻ നിർദ്ദേശിച്ച് കീഴ് ഘടകങ്ങളിൽ റിപ്പോർട്ട് ചെയ്തു. 2022ലെ അന്വേഷണ റിപ്പോർട്ട് കുഞ്ഞു കൃഷ്ണന്റെ പല ആരോപണങ്ങളും പരോക്ഷമായി സമ്മതിക്കുന്നുണ്ട്. ബ്രാഞ്ച് സെക്രട്ടറിയുടെ ഉടമസ്ഥതയിലുള്ള മലബാർ പ്രസ്സിൽ നിന്ന് സൊസൈറ്റി പ്രസ്സിൽ അച്ചടിച്ചു എന്ന് കാണിച്ചു രസീത് ബുക്കുകൾ പ്രിന്റ് ചെയ്തു. ഇക്കാര്യത്തിൽ ബ്രാഞ്ച് സെക്രട്ടറി കൂടിയായ പ്രസ്സുടമ വിനോദിന് വീഴ്ച പറ്റിയെന്ന് റിപ്പോർട്ട്. കെട്ടിട നിർമ്മാണ ഫണ്ടിനായി ഏരിയാ കമ്മിറ്റിയുടെ പേരിൽ ജോയിന്റ് അക്കൗണ്ട് എടുക്കുന്നതിന് പകരം ടി ഐ മധുസൂദനും കെപി മധു വും വ്യക്തിപരമായ അക്കൗണ്ടുകളുടെ ഇടപാട് നടത്തിയെന്നും റിപ്പോർട്ടിൽ കണ്ടെത്തി. എന്നാൽ ഇവർ ആരും സാമ്പത്തിക നേട്ടം ഉണ്ടാക്കിയിട്ടില്ലെന്ന് റിപ്പോർട്ട് വിശദമാക്കുന്നത്. കണക്ക് അവതരിപ്പിക്കാൻ നാലുവർഷത്തെ കാലതാമസം എടുത്തു.

വി കുഞ്ഞികൃഷ്ണൻ ഉയർത്തിയ ഫണ്ട്‌ തട്ടിപ്പ് ആരോപണത്തിൽ പയ്യന്നൂരിലെ പാർട്ടി പ്രാദേശിക ഘടകങ്ങളെ ബോധവൽക്കരിക്കാനുള്ള നീക്കത്തിലാണ് സിപിഎം ഉള്ളത്. പയ്യന്നൂർ ഏരിയ കമ്മിറ്റിക്ക് കീഴിലാണ് ഇന്ന് യോഗം വിളിച്ചിരിക്കുന്നത്. അതിനിടയിലാണ് കുഞ്ഞികൃഷ്ണൻ സൂചിപ്പിച്ച റിയൽ എസ്റ്റേറ്റ് സംഘം കടല എന്ന വട്ടപേരിൽ അറിയപ്പെടുന്ന സഹോദരന്മാർ ആണെന്ന വിവരം പുറത്തുവന്നത്. പയ്യന്നൂരിലെയും സംസ്ഥാനത്തെ നേതൃത്വത്തിലെയും പാർട്ടിയിലെ പ്രമുഖർക്ക് ഇവരുമായി ബന്ധം ഉണ്ടെന്ന് ആണ് ആരോപണം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മലപ്പുറം വെട്ടിച്ചിറയിൽ ടോൾ പിരിവ് ഉടൻ തുടങ്ങും, പണി പൂർത്തിയാകാതെ ടോൾ പിരിക്കാൻ ധൃതിയെന്ന് വിമര്‍ശനം
നെടുമ്പാശ്ശേരിയിൽ എത്തിയ വിദേശ വനിതയുടെ ബാഗിൽ നാല് കിലോ മെത്താക്യുലോൺ; കസ്റ്റംസ് പിടികൂടിയത് മാരക രാസലഹരി