
കോഴിക്കോട്: ബീച്ച് റോഡിൽ പുരോഗമിക്കുന്ന സിപിഎം ജില്ലാ സമ്മേളനത്തിന് സമാപനം കുറിച്ചുള്ള പൊതുസമ്മേളനം ഉപേക്ഷിക്കില്ലെന്നും പകരം കർശന നിയന്ത്രണങ്ങളോടെ നടത്തുമെന്നും ജില്ലാ സെക്രട്ടറി പി.മോഹനൻ അറിയിച്ചു. ഒമിക്രോൺ ജാഗ്രതയുടെ ഭാഗമായി സംസ്ഥാനത്തെ നിയന്ത്രണങ്ങൾ കടുപ്പിച്ചിട്ടും സിപിഎം സമ്മേളനങ്ങളും അനുബന്ധ പരിപാടികളും നിയന്ത്രണങ്ങളില്ലാത്ത തുടരുന്നതിനെതിരെ ഉയർന്ന വിമർശനങ്ങളുടെ പശ്ചാത്തലത്തിലാണ് കോഴിക്കോട്ടെ പാർട്ടി പൊതുസമ്മേളനത്തിന് കർശന നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനിച്ചത്.
കോവിഡ് നിയന്ത്രണങ്ങളുടെ പേരിൽ സിപിഎം പൊതുസമ്മേളനം ഉപേക്ഷിക്കില്ല. പൊതുസമ്മേളനം കർശന നിയന്ത്രണങ്ങളോടെ നടത്തും. ബീച്ചിൽ നടക്കുന്ന സമ്മേളനം 2000 കേന്ദ്രങ്ങളിൽ തൽസമയം കാണിക്കും. സമുദ്ര ഓഡിറ്റോറിയത്തിലെ പ്രതിനിധികളുടെ എണ്ണം ക്രമീകരിക്കും. സമ്മേളനത്തിൻ്റെ അവസാന ദിവസമായതിനാൽ ഇന്ന് കൂടുതൽ പ്രതിനിധികൾ ഉണ്ടാവില്ല. കൊവിഡ് മാനദണ്ഡങ്ങൾ ലംഘിക്കാനുള്ള ഒരു ശ്രമവും ഇതുവരെ പാർട്ടിയിൽ നിന്നുണ്ടായിട്ടില്ല. സിപിഎം സമ്മേളനങ്ങളിൽ മാനദണ്ഡങ്ങൾ ലംഘിക്കപ്പെടുന്നു എന്ന പ്രചാരണം തെറ്റാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam