സിപിഐക്കെതിരെ ആ‌‌ഞ്ഞടിച്ച് സിപിഎം നേതാവ്; 'കേവലം 5% വോട്ടുണ്ട്, ഒരു മണ്ഡലത്തിലും ഒറ്റയ്ക്ക് നിന്ന് ജയിക്കില്ല'; പാലക്കാട് ഭിന്നത

Published : Jan 06, 2026, 10:31 AM IST
binoy viswam ajayakumar

Synopsis

സിപിഎം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം എസ് അജയകുമാർ സിപിഐക്കും ബിനോയ് വിശ്വത്തിനുമെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു. സിപിഐക്ക് ഒറ്റയ്ക്ക് ജയിക്കാനാവില്ലെന്നും വിജയങ്ങളുടെ ക്രെഡിറ്റ് മാത്രം എടുക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. 

പാലക്കാട്: സിപിഐക്കെതിരെ ആഞ്ഞടിച്ച് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം എസ് അജയകുമാർ. ബിനോയ് വിശ്വം ഒരു നാലാംകിട രാഷ്ട്രീയക്കാരനെ പോലെയാണ് പെരുമാറി കൊണ്ടിരിക്കുന്നതെന്നാണ് അജയകുമാറിന്‍റെ രൂക്ഷ വിമർശനം. ദീർഘകാലമായി സിപിഎം - സിപിഐ പോര് നടന്നുകൊണ്ടിരിക്കുന്ന പാലക്കാട് ഒറ്റപ്പാലത്തെ മണ്ണൂരിൽ കഴിഞ്ഞദിവസം നടന്ന പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അജയകുമാർ. തോറ്റാൽ അതിന്‍റെ പൂർണ്ണ ഉത്തരവാദിത്വം സിപിഎമ്മിനും ജയിച്ചാൽ ക്രെഡിറ്റ് മുഴുവൻ സിപിഐക്കുമാണ് എന്നതാണ് സമീപനം. ഉത്തരം താങ്ങുന്നത് പല്ലിയാണ് എന്ന പല്ലിയുടെ മാനസികാവസ്ഥയാണ് സിപിഐക്കാർക്കുള്ളത്

കേവലം അഞ്ച് ശതമാനം വോട്ട് മാത്രമേ സംസ്ഥാനത്ത് സിപിഐക്കുള്ളൂ. ഒരു മണ്ഡലത്തിലും ഒറ്റയ്ക്ക് നിന്ന് സിപിഐക്ക് ജയിക്കാൻ ആവില്ല. എവിടെയെങ്കിലും നാല് സിപിഐക്കാർ ഉണ്ടെങ്കിൽ നാലാളുള്ളിടത്ത് അഞ്ച് സീറ്റ് ചോദിക്കുന്ന രാഷ്ട്രീയപാർട്ടിയാണ് സിപിഐ. മുഖ്യമന്ത്രി പിണറായി വിജയനെയും മറ്റു മന്ത്രിമാരെയും വിമർശിക്കുന്ന സിപിഐയുടെ നിയന്ത്രണത്തിലുള്ള വകുപ്പുകൾ പത്തരമാറ്റ് തങ്കം ആണോ എന്നും എസ് അജയകുമാർ ചോദിച്ചു.

വെള്ളാപ്പള്ളിക്കെതിരെ സിപിഐ വിമർശനം

വെള്ളാപ്പള്ളി നടേശനെതിരെ പാലക്കാട് സിപിഐ ജില്ലാ കമ്മിറ്റിയിൽ വ്യാപക വിമർശനം ഉയർന്നിരുന്നു. വെള്ളാപ്പള്ളിയെ ചുമക്കുന്നത് ഇടതുമുന്നണിക്കു ബാധ്യതയാകുമെന്നാണ് സിപിഐ വിമർശനം. എസ്‌എൻഡിപി യോഗം കേരള ചരിത്രത്തിന്‍റെ ഭാഗമാണ്. അത്തരം ഇടപെടലല്ല ഇപ്പോൾ വെള്ളാപ്പള്ളിയുടെ നേതൃത്വത്തിന് കീഴിൽ നടക്കുന്നത്. അവരുമായുള്ള ചങ്ങാത്തം മതന്യൂനപക്ഷങ്ങൾക്ക് എൽഡിഎഫിനെതിരെ സംശയമുയരാൻ ഇടയാക്കും. അതിനാൽ വിഷയത്തിൽ അതീവ ജാഗ്രത വേണമെന്ന് ജില്ലാ കമ്മിറ്റി യോഗത്തിൽ ചർച്ചയിൽ നിർദേശമുയർന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കൊടകരയിൽ അപകടം: ബസ് ശരീരത്തിലൂടെ കയറിയിറങ്ങി സ്‌കൂട്ടർ യാത്രികയ്ക്ക് ദാരുണാന്ത്യം
കോഴിക്കോട് മഞ്ഞപ്പിത്തം ബാധിച്ച് യുവതി മരിച്ചു