'സർക്കാരിനും സിപിഎമ്മിനുമെതിരെ കള്ള പ്രചരണം നടക്കുന്നു; ക്ഷമയ്ക്ക് അതിരുണ്ടെന്ന് മനസ്സിലാക്കണം': എകെ ബാലൻ

Published : Oct 01, 2023, 09:40 AM IST
'സർക്കാരിനും സിപിഎമ്മിനുമെതിരെ കള്ള പ്രചരണം നടക്കുന്നു; ക്ഷമയ്ക്ക് അതിരുണ്ടെന്ന് മനസ്സിലാക്കണം': എകെ ബാലൻ

Synopsis

ഇത്തരം നീക്കങ്ങൾ അവസാനിപ്പിക്കണമെന്നും എകെ ബാലൻ പറഞ്ഞു. കോടിയേരി ബാലകൃഷ്ണന്റെ ഒന്നാം ചരമദിനമായ ഇന്ന് രാവിലെ എകെജി സെൻ്ററിന് മുന്നിൽ പതാക ഉയർത്താനെത്തിയപ്പോഴാണ് എ കെ ബാലന്റെ പ്രതികരണം.  

തിരുവനന്തപുരം: സർക്കാരിനും സിപിഎമ്മിനുമെതിരെ കള്ള പ്രചരണം നടക്കുകയാണെന്ന് സിപിഎം നേതാവ് എകെ ബാലൻ. മാതൃകാപരമായി പ്രവർത്തിക്കുന്ന ആരോഗ്യ മന്ത്രിക്കെതിരെ എന്തൊക്കെ നീക്കങ്ങളാണ് നടക്കുന്നത്. ആരാണ് ഗൂഢാലോചനക്ക് പിന്നിലുള്ളത്. എ കെ ജി സെന്ററിന് ബോംബ് എറിഞ്ഞ ശക്തികൾ തന്നെയാണ് ഗൂഢാലോചനക്ക് പിന്നിൽ. ഇത്തരം നീക്കങ്ങൾ അവസാനിപ്പിക്കണമെന്നും എകെ ബാലൻ പറഞ്ഞു. കോടിയേരി ബാലകൃഷ്ണന്റെ ഒന്നാം ചരമദിനമായ ഇന്ന് രാവിലെ എകെജി സെൻ്ററിന് മുന്നിൽ പതാക ഉയർത്താനെത്തിയപ്പോഴാണ് എ കെ ബാലന്റെ പ്രതികരണം.  

ഇതിനു പിന്നാലെ പോയാൽ പാർട്ടിയെ എങ്ങനെ സംരക്ഷിക്കണമെന്ന് നന്നായി അറിയാം. ക്ഷമക്ക് ഒരു അതിരുണ്ട് എന്ന് എല്ലാവരും മനസിലാക്കണം. പൊലീസ് ശക്തമായ നടപടി സ്വീകരിക്കണം. ആരോഗ്യ മന്ത്രിക്കെതിരെ എന്തൊക്കെയാണ് നടക്കുന്നത്. ആരുടെ ഗൂഢാലോചനയാണ് ഇതിന് പിന്നിൽ. ഏപ്രിൽ 10, 11 ന് അഖിൽ മാത്യു ഇല്ലാ എന്ന് തെളിഞ്ഞില്ലേ. സർക്കാർ ശക്തമായ നടപടി സ്വീകരിക്കണം. ആരാണ് ഗൂഢാലോചന നടത്തിയതെന്ന് പൊലീസ് കണ്ടെത്തട്ടെയെന്നും എകെ ബാലൻ പറഞ്ഞു. കരുവന്നൂർ ബാങ്കിലെ ഒറിജിനൽ രേഖകൾ അന്വേഷണ ഏജൻസികൾ കൊണ്ട് പോകുന്നത് ശരിയായ നടപടിയാണോ എന്നും ബാലൻ പ്രതികരിച്ചു. 

ഓര്‍മകളില്‍ കോടിയേരി, വിയോഗത്തിന് ഒരാണ്ട്സി; പിഎം നേതൃത്വത്തിന് ഇത് ശൈലീ മാറ്റത്തിന്‍റെ കാലഘട്ടം

https://www.youtube.com/watch?v=Ko18SgceYX8

PREV
click me!

Recommended Stories

യാത്രാ പ്രതിസന്ധി; ഇൻഡിഗോ സിഇഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നല്‍കി ഡിജിസിഎ, ഇന്ന് മറുപടി നൽകണം
സംസ്ഥാനത്ത് തദ്ദേശപ്പോര്; ആദ്യഘട്ടത്തിലെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും, കട്ടപ്പനയില്‍ കൊട്ടിക്കലാശം നടത്തി എൽഡിഎഫും എൻഡിഎയും