
തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ ദിശ വ്യക്തമാണെന്നും വന്ദേമാതരം മുഴുവൻ ചൊല്ലിയിട്ടും ലോക്ഭവനെ അതൃപ്തി അറിയിച്ചില്ലെന്നും സിപിഎം നേതാവ് എം സ്വരാജ്. സംഘപരിവാർ ആഭിമുഖ്യമുള്ള സിവിൽ സർവ്വീസ് ഉദ്യോഗസ്ഥനെ തെരഞ്ഞ് പിടിച്ച് മുഖ്യമന്ത്രി സെക്രട്ടറിയാക്കി. എംജി, വിസി നിയമനത്തിലും സിന്റികേറ്റ് ആർഎസ്എസ് ശാഖയാക്കിയപ്പോഴും മുഖ്യമന്ത്രിയും ഉന്നത വിദ്യാഭ്യാസ മന്ത്രിയും പ്രതികരിച്ചില്ലെന്നും സ്വരാജ് പറഞ്ഞു.
കേന്ദ്രത്തിന്റെ കേരള വിരുദ്ധ നയങ്ങളോടുള്ള പോരാട്ടം കഴിഞ്ഞു. ഉദാഹരണം പിഎം ശ്രീ. അധികാരത്തിൽ വന്നാൽ പിഎം ശ്രീ അറബിക്കടലിൽ എറിയുമെന്ന് പറഞ്ഞ ലീഗ് നേതാക്കൾ മന്ത്രിസഭയിലുണ്ട്. പിഎം ശ്രീയിൽ ഇടത് നിലപാട് വ്യക്തമാണ്. പിഎംശ്രീ പദ്ധതി വലിച്ചെറിയുമെന്ന് പറഞ്ഞവർ സാധൂകരിക്കുകയാണ്. പിഎം ശ്രീ ഇനത്തിൽ നയാപൈസ കൈപ്പറ്റിയിട്ടില്ല. പദ്ധതി നടപ്പാക്കാനേ ഇടത് സർക്കാർ ഉദ്ദേശിച്ചിട്ടില്ല. വാങ്ങിയത് എസ്എസ്കെ ഫണ്ട് ആണെന്നും സ്വരാജ് പറഞ്ഞു. എൽഡിഎഫ് വെച്ച ഉപസമിതി പദ്ധതി നടപ്പാക്കാതിരിക്കാൻ വെച്ചതാണ്. യുഡിഎഫിൻ്റേത് പദ്ധതി നടപ്പാക്കാനുള്ള ഉപസമിതിയാണെന്നും സ്വരാജ് കൂട്ടിച്ചേർത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam