പകർച്ചവ്യാധി പ്രതിരോധം ജില്ലാ കളക്ടർമാരുടെ നേതൃത്വത്തിൽ കോർഡിനേഷൻ കമ്മിറ്റി രൂപീകരിച്ച് ശക്തിപ്പെടുത്തും: മന്ത്രി കെ മുരളീധരൻ

Published : Sep 28, 2026, 06:28 PM IST
K muraleedharan

Synopsis

ഡെങ്കിപ്പനി, ചിക്കുൻഗുനിയ തുടങ്ങിയ പകർച്ചവ്യാധികൾ തടയുന്നതിനായി ജില്ലാ കളക്ടർമാരുടെ നേതൃത്വത്തിൽ കോർഡിനേഷൻ കമ്മിറ്റികൾ രൂപീകരിക്കാൻ ആരോഗ്യവകുപ്പ് തീരുമാനിച്ചു. കൊതുക് നശീകരണത്തിനായി വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ഡ്രൈഡേ ആചരിക്കാനും വാർഡ് തലത്തിൽ സമിതികൾ രൂപീകരിക്കാനും നിർദ്ദേശമുണ്ട്.

തിരുവനന്തപുരം : ഡെങ്കിപ്പനി, ചിക്കുൻഗുനിയ തുടങ്ങിയ പകർച്ചവ്യാധികളുടെ പ്രതിരോധം പ്രാദേശിക അടിസ്ഥാനത്തിൽ ശക്തിപ്പെടുത്താൻ ജില്ലാ കളക്ടർമാരുടെ അദ്ധ്യക്ഷതയിൽ കോർഡിനേഷൻ കമ്മിറ്റി രൂപീകരിക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ അറിയിച്ചു. ഇത് സംബന്ധിച്ച നടപടികൾ സ്വീകരിക്കാൻ ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയെ ചുമതലപ്പെടുത്തി. മന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന പകർച്ചവ്യാധി അവലോകന യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്.

ഇതോടൊപ്പം തദ്ദേശവാർഡ് അടിസ്ഥാനത്തിൽ കൗൺസിലർമാർ / പ‍ഞ്ചായത്ത് അംഗങ്ങൾ,റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ, ബന്ധപ്പെട്ട ആരോഗ്യപ്രവർത്തകർ എന്നിവരെയുൾപ്പെടുത്തി താഴെത്തട്ടിൽ സമിതികൾ രൂപീകരിക്കാനും യോഗത്തിൽ നിർദ്ദേശം നൽകി. ഡെങ്കിപ്പനിയുടെ ഹോട്ട്‍‍സ്പോട്ടുകൾ കണ്ടെത്തി കൊതുക് നിവാരണ പ്രവർത്തനങ്ങൾ ഉൾപ്പെടെ ശക്തിപ്പെടുത്തും.

ഇടവിട്ടുള്ള മഴകാരണം വെള്ളം കെട്ടിനിന്ന് കൊതുക് വളരാനുള്ള സാദ്ധ്യതയില്ലാതാക്കാൻ വെള്ളിയാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ശനിയാഴ്ച തൊഴിലിടങ്ങളിലും ഞായറാഴ്ച വീടുകളിലും കൊതുകിന്റെ പ്രജനന സാദ്ധ്യതയുള്ള ഉറവിടങ്ങൾ നശിപ്പിച്ച് ഡ്രൈഡേ ആചരിക്കണം. തദ്ദേശവകുപ്പ് മന്ത്രിയുമായി കൂടിയാലോചിച്ച് ആക്ഷൻ പ്ലാൻ തയ്യാറാക്കും.

എപ്പിഡമിക് കലണ്ടർ പ്രകാരം പ്രതിരോധപ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്താനും പനിബാധിത മേഖലകളിൽ പനിക്ലിനിക്കുകൾ കൂടുതൽ ശക്തിപ്പെടുത്താനും ആവശ്യമായ സ്ഥലങ്ങളിൽ പുതിയതായി ആരംഭിക്കാനും നിർദ്ദേശം നൽകി. ജില്ലാ മെഡിക്കൽ ഓഫീസർമാരുടെയും ജില്ലാ പ്രോഗ്രാം മാനേജർമാരുടെയും യോഗങ്ങൾ വിളിച്ചു ചേർത്ത് താഴെത്തട്ടിലെ ദൈനംദിന പ്രവർത്തനങ്ങൾ വരുംദിവസങ്ങളിൽ വിലയിരുത്തുമെന്നും മന്ത്രി അറിയിച്ചു.

ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.ശർമ്മിള മേരി ജോസഫ്, ആരോഗ്യവകുപ്പിന്റെ ഹൈപ്പവർകമ്മിറ്റി ചെയർമാൻ ഡോ.എസ്.എസ്.ലാൽ, ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ.വി.മീനാക്ഷി, ആരോഗ്യവിദ്യാഭ്യാസ ഡയറക്ടർ ഡോ.കെ.വി. വിശ്വനാഥൻ, കേരള സെന്റർ ഫോർ ഡിസീസ് കൺട്രോൾ സ്പെഷ്യൽ ഓഫീസർ ഡോ.എ.അൽത്താഫ്, ആരോഗ്യവകുപ്പ് അഡീഷണൽ ഡയറക്ടർ ഡോ.റീത്ത, മെഡിക്കൽ കോളേജിലെ ഇൻഫക്ഷൻസ് ഡീസീസ് വിഭാഗം മേധാവി ഡോ.അരവിന്ദ്.ആർ, തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'തൂഫാൻ തദ്ദേശം' തുടങ്ങി, 'ഓപ്പറേഷൻ തൂഫാൻ' രണ്ടാം ഘട്ടത്തിൽ വാർഡുകളിലും വീശിയടിക്കും; വിദ്യാലയങ്ങളിൽ ക്യാമറ, എല്ലാവരും തൂഫാൻ വാരിയർ എന്ന് ചെന്നിത്തല
വിസ തട്ടിപ്പ് കേസ്: പാർവതി മായയ്ക്ക് ജാമ്യം, സംസ്ഥാനം വിട്ട് പോകരുതെന്ന് കോടതി, മൂന്നാമത്തെ കേസിലും അറസ്റ്റ് രേഖപ്പെടുത്തി