
പാലക്കാട്: മാസപ്പടി കേസിൽ പിണറായിക്കെതിരെ എഫ്ഐആർ ഇട്ടത് ഇഡിയും വിഡിയും ചേർന്ന മാച്ച് ഫിക്സിങ് നടപടിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എംബി രാജേഷ്. ഇത് രാഷ്ട്രീയ വേട്ടയാടൽ ആണെന്നും കുഴൽ നാടൻ കോടതിയിൽ ഉന്നയിച്ചതല്ലാതെ ഇതിൽ കൂടുതലായി എന്തുണ്ടെന്നും എംബി രാജേഷ് ചോദിച്ചു. മൂന്നു കോടതി തള്ളിയതാണെന്ന് പരിഗണിക്കാതെ ഇഡി എന്താണോ പറഞ്ഞത് അത് വേദവാക്യമാക്കുകയാണ്. കോടതിക്ക് മുകളിൽ അല്ല ഇഡി. കോടതികൾ തള്ളിക്കളഞ്ഞതാണെന്നും ഇന്ത്യയിൽ ഒരു വിശ്വാസതയും ഇല്ലാത്ത ഏജൻസിയാണ് ഇഡിയെന്നും എംബി രാജേഷ് പറഞ്ഞു.
ഭീഷണിപ്പെടുത്തിയെടുത്ത മൊഴികൾ പരിശോധിക്കാതെ ദുരുപയോഗം ചെയ്യുകയാണ്. ഇഡി ഭീഷണിപ്പെടുത്തി മൊഴിയെടുത്തത് ക്രിമിനൽ സംഘത്തെ പോലെയാണ്. സർക്കാർ ഇഡിയുമായി ഒത്തുകളിച്ചു. ഗോളി ഇല്ലാത്ത ഗോൾപോസ്റ്റിൽ ഗോൾ അടിക്കുന്നത് പോലെ ഒരു വിധിയും വാങ്ങി വന്ന് പിണറായിയെയും ഇടതുപക്ഷത്തെയും വേട്ടയാടാനാണ് ശ്രമം. നിയമപരമായും രാഷ്ട്രീയമായും ഇതിനെ നേരിടും. ഇന്ന് പിണറായി വിജയനെതിരെ വന്നു എന്ന് കരുതി ആഹ്ലാദിക്കുന്നവരോട്, നാളെ അവർക്ക് നേരെയും ഇഡി വരും. സർക്കാർ ഹൈക്കോടതിയിൽ ഇഡിയുമായി ഒത്തുകളിച്ചു. ഇഡിക്ക് സർക്കാർ സൗകര്യമൊരുക്കിക്കൊടുത്തു. സതീശൻ ചെയ്യുന്നത് ഇരിക്കുന്ന കൊമ്പ് മുറിക്കുന്നതുപോലെയാണെന്നും എംബി രാജേഷ് പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam