പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബസ് കണ്ടക്ടർ തട്ടിക്കൊണ്ടുപോയി; വീട്ടിൽ തടങ്കലിലാക്കി ലൈംഗികമായി ഉപദ്രവിച്ചു, രണ്ട് പേർ പിടിയിൽ

Published : Oct 12, 2026, 10:43 AM IST
two arrested for kidnapping and sexually assaulting minor girl in perumbavoor

Synopsis

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ

പെരുമ്പാവൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. മാമലക്കണ്ടം കൂവപ്പറമ്പിൽ വിഷ്ണു (36), കുട്ടമ്പുഴ മാമലക്കണ്ടം വിജയൻ (58)എന്നിവരെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ബസ് കണ്ടക്ടറായ വിഷ്ണു പെൺകുട്ടിയെ പെരുമ്പാവൂരിൽ നിന്ന് കാറിൽ കടത്തിക്കൊണ്ട് പോവുകയായിരുന്നു. മാമലക്കണ്ടത്തെ വീട്ടിലെത്തിച്ച് പെൺകുട്ടിയെ തടങ്കലിലാക്കി വിജയൻ ലൈംഗീകമായി ആകമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

പെരുമ്പാവൂർ എസ്എച്ച്ഒ എ അക്ഷയ് കുമാറിന്‍റെ നേതൃത്വത്തിൽ എസ്ഐ അർജുൻ, സീനിയർ സിപിഒ എം ബി സുബൈർ, സീനിയർ സിപിഒ ഷഫീക്ക്, സിപിഒ ഷാൻ എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കേരള ആസൂത്രണ ബോർഡ് പരീക്ഷ വിവാദം: പുതുക്കിയ റാങ്ക് പട്ടിക പ്രകാരം ഒന്നാം റാങ്ക് നേടിയ ശ്യം കൃഷ്ണന് നിയമന ശുപാർശ അയക്കും
'വടിവാളിന് വെട്ടി റെഡിയാക്കും'; ആലപ്പുഴയില്‍ നാട്ടുകാരെ ഭീതിയിലാഴ്‌ത്തി ലഹരിസംഘത്തിന്‍റെ അഴിഞ്ഞാട്ടം