നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം; സുഹൈലിന് ഒപ്പമുണ്ടായിരുന്ന പേർക്കെതിരെ കൂടി കേസ്, പ്രേരണാകുറ്റം ചുമത്തി

Published : Oct 12, 2026, 10:44 AM ISTUpdated : Oct 12, 2026, 12:01 PM IST
Mini Cooper accident

Synopsis

സുഹൈലിന് പുറമെ ഒപ്പമുണ്ടായിരുന്ന നിനവ്, അമീർ, ജോയൽ എന്നിവർക്കെതിരെയാണ് പ്രേരണാകുറ്റം ചുമത്തി കേസെടുത്തത്. ബോധമില്ലാത്ത അവസ്ഥയിൽ വണ്ടി ഓടിക്കാൻ പ്രേരണ നൽകി, മദ്യപിച്ച് വാഹനം ഓടിക്കുന്നത് അറിഞ്ഞിട്ടും വിലക്കിയില്ല എന്നീ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഇവര്‍ക്കെതിരെ കേസെടുത്തത്.

കൊച്ചി: മൂന്ന് പേരുടെ മരണത്തിന് ഇടയാക്കിയ നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടക്കേസിൽ പ്രതി സുഹൈൽ സജീവിനൊപ്പം വാഹനത്തിൽ ഉണ്ടായിരുന്ന മൂന്ന് പേർക്കെതിരെ കൂടി കേസെടുത്തു. സുഹൈലിന് പുറമെ ഒപ്പമുണ്ടായിരുന്ന നിനവ്, അമീർ, ജോയൽ എന്നിവർക്കെതിരെയാണ് പ്രേരണാകുറ്റം ചുമത്തി കേസെടുത്തത്. ബോധമില്ലാത്ത അവസ്ഥയിൽ വണ്ടി ഓടിക്കാൻ പ്രേരണ നൽകി, മദ്യപിച്ച് വാഹനം ഓടിക്കുന്നത് അറിഞ്ഞിട്ടും വിലക്കിയില്ല എന്നീ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. ഇവര്‍ രക്ഷപ്പെടാന്‍ ശ്രമിച്ച വാഹനത്തെ കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്.

അപകടം ഉണ്ടാകുമ്പോൾ സുഹൈൽ സജീവനൊപ്പം മിനി കൂപ്പറിൽ ഉണ്ടായിരുന്നത് മൂന്ന് പേരാണ്. സുഹൃത്ത് ആലപ്പുഴ സ്വദേശി നിനവ് ആയിരുന്നു മുൻ സീറ്റില്‍ ഉണ്ടായിരുന്നത്. സുഹൈൽ ബാറുകളിൽ കയറി മദ്യപിക്കുമ്പോഴും ഒപ്പം ഉണ്ടായിരുന്നത് നിനവാണ്. വിമാനത്താവളത്തിന്റെ പരിസരത്ത് വെച്ചാണ് നിനവിന്റെ സുഹൃത്തുക്കളായ അമീറും ജോയലും, മിനി കൂപ്പറിൽ കയറുന്നത്. നാലുപേരും ഒരുമിച്ചു പോകുമ്പോഴാണ്, അമിത വേഗത്തിൽ ഓടിക്കലും അപകടത്തിൽ കലാശിച്ചതും. മദ്യപിച്ചു എന്ന് അറിഞ്ഞിട്ടും വാഹനം ഓടിക്കുന്നത് തടയാത്തതിനും, അമിതവേഗം വിലക്കാത്തതിനുമാണ്, പൊലീസ് പ്രേരണ കുറ്റം ചുമത്തിയത്. അപകട ശേഷം സുഹൃത്തിനെ കൂട്ടാൻ എത്തിയ കാറിലാണ് അമീറും ജോയലും രക്ഷപ്പെട്ടത്.

അതേസമയം, സുഹൈലിന്‍റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് നടപടികള്‍ തുടങ്ങി. പൊലീസ് റിപ്പോർട്ട്‌ കിട്ടുന്ന മുറയ്ക്ക് സുഹൈലിന്റെ ലൈസൻസ് റദ്ദാക്കുന്ന നടപടി പൂർത്തിയാക്കുമെന്ന് മോട്ടോർ വാഹനവകുപ്പ് അറിയിച്ചു. അമിതവേഗത്തിൽ വാഹനമോടിച്ചതിന്റെ ദൃശ്യങ്ങൾ പരിശോധിക്കും. അപകടത്തിൻ്റെ പൊലീസ് റിപ്പോർട്ട് കിട്ടിയാൽ ലൈസൻസ് റദ്ദാക്കാനാണ് നീക്കം. അപകടമുണ്ടാക്കിയ വാഹനത്തിന്‍റെ ഇവന്റെ ഡാറ്റ റെക്കോർഡർ പൊലീസ് പരിശോധിക്കും. അപകട നേരത്തെ വേഗം, ബ്രേക്കിങ്, ത്രോട്ടിൽ പൊസിഷൻ എന്നിവ തിരിച്ചറിയാനാണ് പരിശോധന. അമിത വേഗത്തിലായിരുന്നു വാഹനം എന്ന് സുഹൈൽ പൊലീസിനോട് പറഞ്ഞിരുന്നു. സുഹൈൽ നിലവില്‍ റിമാൻഡിലാണ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പിണറായിക്കെതിരായത് കള്ളക്കേസ്, വേട്ടയാടൽ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല, നേരിടും : ടി പി രാമകൃഷ്ണൻ
തലസ്ഥാനത്തെ സംഘർഷത്തിൽ സഭയിൽ വാക്പോര്; ഒടിഞ്ഞ ലാത്തിയുമായി വി ജോയ്, പ്രതിരോധിച്ച് ചെന്നിത്തല; തമിഴ്നാട്ടിൽ നിന്ന് പൊലീസിനെ ഇറക്കിയിട്ടില്ലെന്ന് മറുപടി