എസ്എൻഡിപി യോഗം നേതാക്കൾ സംഘപരിവാർ വർഗീയതയുടെ പ്രചാരകന്മാരായി മാറുന്നു, വെള്ളാപ്പള്ളിയെ സംവാദത്തിന് വെല്ലുവിളിച്ച് പി ജയരാജൻ

Published : Oct 29, 2026, 09:12 PM IST
P Jayarajan - Vellappally Natesan

Synopsis

വെള്ളാപ്പള്ളി നടേശന്‍റെ മകൻ തുഷാർ വെള്ളാപ്പള്ളിയെ ബിഡിജെഎസിന്റെ ചുമതല നൽകി, എന്നിട്ട് ബിജെപിയുടെ മുന്നണിയിൽ ചേർക്കുകയാണ്. സംഘപരിവാർ വർഗീയതയുടെ പ്രചാരകന്മാരായി മാറുകയാണ് ഇന്നത്തെ എസ്എൻഡിപി യോഗത്തിന്റെ നേതാക്കളെന്നും പി ജയരാജൻ തുറന്നടിച്ചു.

കണ്ണൂർ: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ വീണ്ടും വിമർശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അം​ഗം പി ജയരാജൻ. നവോത്ഥാന മുന്നേറ്റത്തിൽ കേരളത്തിന് നല്‍കിയ വിശിഷ്ടമായ സംഭാവന നൽകിയ സി കേശവൻ എസ്എൻഡിപി യോഗത്തിന്റെ ജനറൽ സെക്രട്ടറിയായിരുന്നു. സി കേശവനിൽ നിന്ന് ഇപ്പോഴത്തെ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനിലേക്കുള്ള ദൂരം എത്രയാണ്. ഈ ചോദ്യം ചോദിച്ചപ്പോൾ സംവദിക്കാൻ തയ്യാറാണെന്നാണ് വെള്ളാപ്പള്ളി നടേശൻ പറഞ്ഞത്. വാ തുറന്ന് സംവദിക്കാം നമുക്ക്, ചോദിക്കുന്ന ചോദ്യത്തിന് വെള്ളാപ്പള്ളി മറുപടി നല്‍കണമെന്ന് പി ജയരാജൻ പറഞ്ഞു.

കോഴഞ്ചേരി പ്രസംഗത്തിന്റെ ഭാഗമായാണ് സി കേശവനെ രണ്ടുവർഷത്തേക്ക് ശിക്ഷിച്ചത്. വെള്ളാപ്പള്ളി നടേശൻ പറയുന്നത് ഞാൻ ഹിന്ദുവാണെന്നാണ്. അന്ന് എൻ എസ് ഡി പി നേതാക്കൾ ആരും ഞാൻ ഹിന്ദു ആണെന്ന് പ്രഖ്യാപിച്ചിരുന്നില്ല, അതാണ് ചരിത്രം. നായാടി മുതൽ നമ്പൂതിരി വരെ യോജിക്കണമെന്ന് സംഘപരിവാർ പറയുമ്പോൾ കൂട്ടി ചേർത്ത് നായാടി മുതൽ നസ്രാണി വരെ യോജിക്കണം എന്ന് വെള്ളാപ്പള്ളി നടേശൻ പറയുന്നു. വെള്ളാപ്പള്ളി നടേശന്‍റെ മകൻ തുഷാർ വെള്ളാപ്പള്ളിയെ ബിഡിജെഎസിന്റെ ചുമതല നൽകി, എന്നിട്ട് ബിജെപിയുടെ മുന്നണിയിൽ ചേർക്കുകയാണ്. സംഘപരിവാർ വർഗീയതയുടെ പ്രചാരകന്മാരായി മാറുകയാണ് ഇന്നത്തെ എസ്എൻഡിപി യോഗത്തിന്റെ നേതാക്കളെന്നും പി ജയരാജൻ തുറന്നടിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മമ്മൂട്ടിയുടെ വീട്ടിലെ സന്ദർശനം: 'ക്ഷണിച്ചിട്ടാണ് പോയത്, നടത്തിയത് ജനാധിപത്യപരമായ സംവാദം': സൈബറാക്രമണത്തിനെതിരെ എം വിജിൻ
ആഭ്യന്തര വകുപ്പിനെതിരായ വിമര്‍ശനത്തിന് പിന്നാലെ സരള്‍ ബില്ലിലും സുധാകരന്‍റെ എതിര്‍പ്പ്, പ്രതിപക്ഷത്തിന്‍റെ പിന്തുണയും