മന്ത്രിമാർക്കും എംഎൽഎമാർക്കും മാത്രമല്ല, സന്തോഷം തദ്ദേശ ജനപ്രതിനിധികൾക്കും; ഓണറേറിയം കൂട്ടാൻ തീരുമാനം, ജനുവരിയിൽ പുതിയ തുക ലഭ്യമാക്കുമെന്ന് സർക്കാർ

Published : Oct 29, 2026, 08:48 PM IST
satheesan sabha

Synopsis

സംസ്ഥാനത്തെ മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പളവും ആനുകൂല്യങ്ങളും വർധിപ്പിക്കുന്നതിനുള്ള ബിൽ നിയമസഭ പാസാക്കി. ഇതിനു പിന്നാലെ തദ്ദേശ ജനപ്രതിനിധികളുടെ ഓണറേറിയം ജനുവരി മുതൽ വർധിപ്പിക്കുമെന്ന് സർക്കാർ വ്യക്തമാക്കി

തിരുവനന്തപുരം: മന്ത്രിമാരുടെയും എം എൽ എമാരുടെയും ശമ്പള വർധനവിനുള്ള ബില്ല്, നിയമസഭ പാസാക്കിയതിന് പിന്നാലെ തദ്ദേശ ജനപ്രതിനിധികൾക്കും സർക്കാർ വക സമ്മാനം. തദ്ദേശ ജനപ്രതിനിധികൾക്കും ഓണറേറിയം ഉടൻ തന്നെ കൂട്ടുമെന്ന് സർക്കാർ അറിയിച്ചു. അടുത്തവർഷം ജനുവരി 1 മുതൽ പുതിക്കിയ ഓണറേറിയും നൽകും എന്ന് സർക്കാർ നിയമസഭയിൽ വ്യക്തമാക്കി. അൻവർ സാദത്ത് എം എൽ എയുടെ സബ്മിഷന് രേഖാ മുലം നൽകിയ മറുപടിയിലാണ് ഇക്കാര്യം സർക്കാർ വ്യക്തമാക്കിയത്. അതേസമയം സംസ്ഥാനത്തെ മന്ത്രിമാരുടെയും എം എൽ എമാരുടെയും ശമ്പളവും വർധിപ്പിക്കുന്നതിനുള്ള ബിൽ ഭരണ - പ്രതിപക്ഷാംഗങ്ങൾ ഒറ്റക്കെട്ടായാണ് ഇന്ന് നിയമസഭയിൽ പാസാക്കിയത്. മുൻ എം എൽ എമാരുടെ പെൻഷനും വർധിപ്പിച്ചിട്ടുണ്ട്. ഇതിനു മുൻപ് 2018 ലാണ് ശമ്പള വർധന നടപ്പാക്കിയതെന്നും, ഉയർന്ന ചെലവുകൾ കാരണം പല അംഗങ്ങളും തങ്ങളനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ സങ്കടത്തോടെ പങ്കുവെച്ചിരുന്നതായും തർക്കങ്ങളൊന്നുമില്ലാതെ ബിൽ പാസാക്കിയ നടപടിയെ അഭിനന്ദിച്ചുകൊണ്ട് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. ബിൽ പാസാക്കിയതിന് പിന്നാലെ നിയമസഭ അനിശ്ചിതകാലത്തേക്ക് പിരിയുകയും ചെയ്തു.

അതിവേഗ നീക്കം, എല്ലാവരും ഹാപ്പി

സ്വന്തം ശമ്പളം കൂട്ടാനുള്ള ബില്ലിൽ നിയമസഭയിൽ തർക്കവും ഇല്ല, വിയോജനക്കുറിപ്പും ഉണ്ടായില്ല. പോർവിളിയെല്ലാം മാറ്റി ഒറ്റക്കെട്ടായി ബിൽ പാസാക്കി ഹാപ്പിയായി പിരിയുകയായിരുന്നു സാമാജികർ. ഇന്നലെ ബിൽ അംഗീകരിച്ച് കാബിനറ്റ്. പാർലമെൻററി കാര്യമന്ത്രി ലോക്ഭവനിലെത്തി നേരിട്ട് വിശദീകരിച്ച് അതിവേഗം ഗവർണറുടെ അനുമതി വാങ്ങി. ആദ്യം അജണ്ടയിൽ ഉൾപ്പെടുത്താത്ത ബിൽ അതിവേഗം കൂട്ടിച്ചേർത്ത് പാസസാക്കി. എം എൽ എമാരുടെ പ്രതിമാസ ആനുകൂല്യം 70000 ൽ നിന്ന് 98000 ആക്കി. മന്ത്രിമാരുടേത് 1.33 ലക്ഷമാക്കി. എം എൽ എമാരുടെ പലിശ രഹിത വാഹനവായ്പയും ഭവനവായ്പയും കൂട്ടി. വാഹനവായ്പ 10 ലക്ഷത്തിൽ നിന്ന് 15 ആയി. ഭവനവായപ 20 ൽ നിന്ന് 25 ലക്ഷം. പ്രതിവർഷ ഇന്ധന കൂപ്പൺ 4 ലക്ഷത്തിൽ നിന്ന് 5 ലക്ഷം, എക്സ് എം എൽ എമാരെയും കൈവിട്ടില്ല. മുൻ എം എൽ എമാരുടെ പരമാവധി പെൻഷൻ 50000 ൽ നിന്ന് 60000 ആക്കി. പ്രതിവർഷ ഇന്ധന കൂപ്പൺ 1 ലക്ഷത്തിൽ നിന്ന് ഒന്നരലക്ഷമാക്കി. 2018 ലാണ് അവസാനമായി ആനുകൂല്യങ്ങൾ കൂട്ടിയത്. ജീവിതച്ചെലവ് കൂടിയതും പ്രവർത്തിഭാരവുമാണ് ശമ്പള കൂട്ടാനുള്ള കാരണമായി പറയുന്നത്. മറ്റ് പല സംസ്ഥാനങ്ങളിലും രണ്ട് ലക്ഷത്തിലേറെ ആനുകൂല്യങ്ങൾ ഉള്ളത് സർക്കാർ താരതമ്യം ചെയ്യുന്നുണ്ട്. മറ്റ് പല വിഭാഗങ്ങളും ശമ്പളം കുട്ടാൻ നിവേദനം നൽകിയും സമരം ചെയ്തും കാത്തിരിക്കുമ്പോൾ എം എൽ എമാർക്കുള്ള മിന്നൽ തീരുമാനത്തിൽ വിമർശനവും ഉയരുന്നുണ്ട്.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ശബരിമല ഫെസ്റ്റിവൽ കൺട്രോൾ റൂമിൽ വിവാദം; അയ്യപ്പൻമാർക്ക് ഉപയോഗപ്പെടാത്ത പദ്ധതിയെന്ന് ജീവനക്കാരുടെ സംഘടന
എസ്എൻഡിപി യോഗം നേതാക്കൾ സംഘപരിവാർ വർഗീയതയുടെ പ്രചാരകന്മാരായി മാറുന്നു, വെള്ളാപ്പള്ളിയെ സംവാദത്തിന് വെല്ലുവിളിച്ച് പി ജയരാജൻ