വ്യവസായ പദ്ധതികൾ വേഗത്തിലാക്കാനുള്ള സരൾ ബില്ലിനെതിരെ നിയമസഭയിൽ ജി സുധാകരൻ അതിശക്തമായ വിമർശനം ഉന്നയിച്ചു.

തിരുവനന്തപുരം : വ്യവസായ പദ്ധതികള്‍ക്ക് അനുമതി വേഗത്തിലാക്കാൻ ഉന്നമിട്ടുള്ള സരള്‍ ബില്ലിനെ കരാളമെന്ന് വിളിച്ച് എതിര്‍ത്ത് ജി സുധാകരൻ. വയലും തണ്ണീര്‍ത്തടങ്ങളും ഇല്ലാതാക്കുമെന്ന് ആശങ്ക പ്രകടിപ്പിച്ച സുധാകരനെ പ്രതിപക്ഷം പിന്തുണച്ചു. പാടശേഖരത്തെക്കുറിച്ചുള്ള ഉത്കണ്ഠയല്ലെന്ന് പറഞ്ഞ് സുധാകരന്‍റെ എതിര്‍പ്പിനെ മുഖ്യമന്ത്രി തള്ളി.

വിപ്ലവകരമായ മാറ്റമെന്ന് അവകാശപ്പെട്ട് യുഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവരുന്നതാണ് സരള്‍. അങ്ങനെയല്ല കരാളമെന്ന് യുഡിഎഫ് പിന്തുണയിൽ നിയമസഭയിലെത്തിയ ജി സുധാകരൻ അഭിപ്രായപ്പെട്ടതോടെ പ്രതിപക്ഷത്തിന് പിന്തുണയായി. വയലും തണ്ണീര്‍ത്തടവും വനവും കുറയ്ക്കുന്ന നിയമമെന്നാണ് അതിശക്തമായ വിമര്‍ശനം. വകുപ്പുകളിൽ ഭേദഗഗതി അവതരിപ്പിച്ചപ്പോഴെല്ലാം അത് നിരന്തരം അവര്‍ത്തിച്ചു. തെറ്റായ വ്യാഖ്യാനമെന്ന് വ്യവസായമന്ത്രി വിശദീകരിച്ചെങ്കിലും നിലപാട് മാറിയില്ല. ഈ സര്‍ക്കാരിന്‍റെ കാലത്ത് തന്നെ അപകടമുണ്ടാകുമെന്നും മുഖ്യമന്ത്രി മനസ്സിരിത്തി വായിച്ചില്ലെന്നും തുറന്നടിച്ചു.

ഭേദഗതിയെ പിന്തുണച്ചത് മുന്‍ റവന്യൂു മന്ത്രി കെ. രാജൻ. ഭേദഗതിക്ക് കൈ ഉയര്‍ത്തി പ്രതിപക്ഷ നിര. സുധാകരൻ ഉന്നയിച്ച വിഷയത്തെ പിന്തുണച്ച് പ്രതിപക്ഷ നേതാവും പിണറായി വിജയൻ പ്രതിപക്ഷ നേതാവ് ബില്ലിനെ എതിര്‍ത്ത് പ്രതിപക്ഷ നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി. ബിൽ പാസ്സാക്കുമ്പോൾ ജി സുധാകരൻ സഭയിലുണ്ടായിരുന്നില്ല. സഭ പിരി‍ഞ്ഞ ശേഷം ആശങ്കയറിയിച്ച് സുധാകരൻ മുഖ്യമന്ത്രിയെ കണ്ടെന്നാണ് വിവരം. 25 കോടിക്ക് മുകളിലുള്ള നിക്ഷേപ പദ്ധതികള്‍ക്ക് അനുമതി വേഗത്തിലാക്കാൻ അതോററ്റി രൂപീകരിക്കുന്നത് ഉള്‍പ്പടെ വ്യവസ്ഥകളോടെയാണ് സരള്‍ ബിൽ.