മുഖ്യമന്ത്രിയും കെഎം ഷാജിയും രാജിവെക്കണമെന്ന് പി ജയരാജൻ; 'സത്യപ്രതിജ്ഞാ ലംഘനം നടത്തിയവർ അധികാരത്തിൽ തുടരാൻ പാടില്ല'

Published : Sep 25, 2026, 04:54 PM IST
p jayarajan

Synopsis

സ്വകാര്യ വിമാന യാത്ര നടത്തിയ മുഖ്യമന്ത്രിയും സ്വകാര്യ വാഹനം വിവാദത്തിൽ പെട്ട മന്ത്രി കെഎം ഷാജിയും രാജിവെക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അം​ഗം പി ജയരാജൻ

കൊല്ലം: സ്വകാര്യ വിമാന യാത്ര നടത്തിയ മുഖ്യമന്ത്രിയും സ്വകാര്യ വാഹനം വിവാദത്തിൽ പെട്ട മന്ത്രി കെഎം ഷാജിയും രാജിവെക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അം​ഗം പി ജയരാജൻ. സത്യപ്രതിജ്ഞാ ലംഘനം നടത്തിയ മുഖ്യമന്ത്രിയും മന്ത്രിയും അധികാരത്തിൽ തുടരാൻ പാടില്ല. സ്വകാര്യ കമ്പനി നടത്തും പോലെ സംസ്ഥാന ഭരണം നടത്തുകയാണ്. സ്പോൺസർ ആരാണെന്ന് പറയില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അത് അറിയാനുള്ള അവകാശം ജനങ്ങൾക്ക് ഉണ്ട്. സ്പോൺസർഷിപ്പ് വാങ്ങാൻ അനുമതി വേണമെന്നും പി ജയരാജൻ പറഞ്ഞു.

മുഖ്യമന്ത്രിയുടെ മാധ്യമങ്ങളോടുള്ള മാറി നിൽക്ക് പരാമർശത്തിലും പി ജയരാജൻ പ്രതികരിച്ചു. പിണറായി വിജയനെ കുറിച്ച് എന്തെല്ലാം പ്രചരിപ്പിച്ചു. ഒരു മീറ്റിങ്ങിൽ മാധ്യമങ്ങൾ പ്രവേശിക്കാൻ പാടില്ലായിരുന്നു. പുറത്ത് കടക്കാൻ പറഞ്ഞതിന് വലിയ നിലയ്ക്ക് പിണറായിയെ മാധ്യമങ്ങൾ കുറ്റപ്പെടുത്തി. ഇന്ന് ചോദ്യം ചോദിച്ചതിന് മാറി നിൽക്ക് എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അങ്ങനെ മാധ്യമങ്ങളെ ആക്ഷേപിച്ചു. മുഖ്യമന്ത്രിയുടേത് ധിക്കാര സമീപനമാണെന്നും പി ജയരാജൻ പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മുഖ്യമന്ത്രിയടെ 'സ്പോൺസേർഡ് വിമാനയാത്ര': വിവാദത്തിൽ പ്രതികരിച്ച് ശശി തരൂർ എംപി; ഇല്ലാത്ത പണം ചെലവാക്കേണ്ടെന്ന് കരുതിക്കാണുമെന്ന് മറുപടി
മുട്ടിൽ മരംമുറിക്കേസ്; പിഴവുകൾ തിരുത്തി കുറ്റപത്രം സമർപ്പിച്ച്‌ വനം വകുപ്പ്