മുഖ്യമന്ത്രിയടെ 'സ്പോൺസേർഡ് വിമാനയാത്ര': വിവാദത്തിൽ പ്രതികരിച്ച് ശശി തരൂർ എംപി; ഇല്ലാത്ത പണം ചെലവാക്കേണ്ടെന്ന് കരുതിക്കാണുമെന്ന് മറുപടി

Published : Sep 25, 2026, 04:39 PM IST
Shashi Tharoor

Synopsis

മുഖ്യമന്ത്രിയുടെ വിമാനയാത്രാ വിവാദത്തിൽ അദ്ദേഹത്തെ പിന്തുണച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ രംഗത്തെത്തി. മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ഇത്തരം യാത്രകൾ നടത്താറുണ്ടെന്നും ഇതിൽ അനാവശ്യ വിവാദത്തിന്റെ കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി പരിഗണിച്ചാകാം മുഖ്യമന്ത്രിയുടെ തീരുമാനമെന്നും തരൂർ കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: വിമാനയാത്രാ വിവാദത്തിൽ മുഖ്യമന്ത്രി വിഡി സതീശനെ പിന്തുണച്ച് കോൺഗ്രസ് നേതാവും എം.പിയുമായ ശശി തരൂർ. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും മുഖ്യമന്ത്രിമാർ വിമാനത്തിലും ഹെലികോപ്റ്ററിലും യാത്ര നടത്താറുണ്ടെന്നും, ഇതിനെ എന്തിനാണ് ഇത്ര വലിയ വിവാദമാക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. യാത്രയ്ക്കായി സർക്കാരോ പാർട്ടിയോ പണം ചെലവാക്കുന്നില്ലല്ലോ എന്നും തരൂർ ചൂണ്ടിക്കാട്ടി.

ഒരു മുഖ്യമന്ത്രിക്ക് നമ്മൾ കൂടുതൽ സൗകര്യങ്ങളൊന്നും കൊടുക്കാറില്ലെന്ന് അദ്ദേഹം പറഞ്ഞു. വല്ല ആവശ്യവും വരുമ്പോൾ പെട്ടെന്ന് എന്തെങ്കിലും സൗകര്യം നൽകിയാൽ അതിൽ പരാതി പറയുന്ന രീതി അന്യായമായി തോന്നിയെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്തിന്റെ നിലവിലെ സാമ്പത്തിക സ്ഥിതി എല്ലാവർക്കും അറിയാവുന്നതാണെന്നും, ഇല്ലാത്ത പണം ചെലവാക്കേണ്ട എന്ന ചിന്ത മുഖ്യമന്ത്രിക്ക് ഉണ്ടായിക്കാണുമെന്നും അദ്ദേഹം പറഞ്ഞു. ബാക്കി കാര്യങ്ങൾ അദ്ദേഹത്തോട് തന്നെ ചോദിക്കുന്നതാണ് നല്ലതെന്നും, വിഷയത്തിൽ ഇനി കൂടുതൽ ചർച്ചയുടെ ആവശ്യമില്ലെന്നുമാണ് തന്റെ അഭിപ്രായമെന്നും തരൂർ കൂട്ടിച്ചേർത്തു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മുട്ടിൽ മരംമുറിക്കേസ്; പിഴവുകൾ തിരുത്തി കുറ്റപത്രം സമർപ്പിച്ച്‌ വനം വകുപ്പ്
കേന്ദ്ര ഏജൻസികളുടെ മാതൃകയിൽ ജാക്കറ്റ്; വിജിലൻസ് ഉദ്യോഗസ്ഥർക്ക് ഇനി പുതിയ യൂണിഫോം