സരൾ ബില്ല്: അവസ്ഥ സങ്കീർണമാക്കുമെന്ന് പി രാജീവ്; ജി സുധാകരനോട് അഭിപ്രായ വ്യത്യാസമുണ്ട്, പങ്കുവച്ച ആശങ്കകൾ ഗൗരവകരം

Published : Oct 30, 2026, 12:04 PM IST
p rajeev, vd satheesan

Synopsis

സരൾ ബില്ല് അവസ്ഥ സങ്കീർണമാക്കുകയെ ഉള്ളൂവെന്ന് മുൻ മന്ത്രിയും സിപിഎം നേതാവുമായ പി രാജീവ്‌. ജി സുധാകരനോട് അഭിപ്രായ വ്യത്യാസമുണ്ട്. എന്നാൽ അദ്ദേഹം പങ്കുവച്ച ആശങ്കകൾ ഗൗരവമുള്ളതാണെന്നും രാജീവ്

കൊച്ചി: സരൾ ബില്ല് അവസ്ഥ സങ്കീർണമാക്കുകയെ ഉള്ളൂവെന്ന് മുൻ മന്ത്രിയും സിപിഎം നേതാവുമായ പി രാജീവ്‌. ജി സുധാകരനോട് അഭിപ്രായ വ്യത്യാസമുണ്ട്. എന്നാൽ അദ്ദേഹം പങ്കുവച്ച ആശങ്കകൾ ഗൗരവമുള്ളതാണ്. എംഎസ്എംഇകൾക്ക് മൂന്നര വർഷം വരെ പ്രവർത്തിക്കാവുന്നത് നിലവിലെ നിയമത്തോടെ ഇല്ലാതാവും. 25 കോടിക്ക് മുകളിൽ നിക്ഷേപമുള്ള സ്ഥാപനങ്ങൾക്ക് പുതിയ നിയമം മാത്രമേ ബാധകമാവുകയുള്ളൂവെന്നും പി രാജീവ് പറഞ്ഞു.

വ്യവസായ സൗഹൃദ അന്തരീക്ഷത്തെ ദുർബലപ്പെടുത്തുകയാണ് പുതിയ നിയമം. എല്ലാ രേഖകളോടും വന്നാൽ 7 ദിവസത്തിനുള്ളിൽ അംഗീകാരം കൊടുക്കണമെന്നാണ് പഴയ നിയമത്തിലുള്ളത്. ഒറ്റ ലൈസൻസ് എന്നത് വിപ്ലവകരമായ വിസ്മയമായാണ് ഇവർ പറയുന്നത്. ഞങ്ങളുടെതായി നിയമം വേണമെന്ന കാര്യമാണ് സരളിലേക്ക് എത്തിച്ചത്. നിലവിലെ നിയമങ്ങൾ പോലും നോക്കാതെയാണ് പുതിയതിലേക്ക് കടന്നിരിക്കുന്നത്. മുഖ്യമന്ത്രി നുണ പ്രചാരത്തിൽ അസാധാരണ സിദ്ധിയുള്ളയാൾ ആണ്. ബിഎംഡബ്ല്യൂ കേരളം വിട്ടുപോയി എന്ന പ്രചാരണവും അങ്ങനെയുള്ള ഒന്നാണ്. അദ്ദേഹം ഇപ്പോഴും പ്രതിപക്ഷ നേതാവിന്റെ സ്ഥാനത്തിരുന്നാണ് പ്രതികരണങ്ങൾ നടത്തുന്നതെന്നും പി രാജീവ് പറഞ്ഞു.

പൊലീസ് ഉദ്യോഗസ്ഥൻ തൊണ്ടിമുതലായ എംഡിഎംഎ മോഷ്ടിച്ച സംഭവത്തിലും പി രാജീവ് പ്രതികരിച്ചു. പൊലീസ് കേരളത്തിൽ ഇപ്പോൾ അങ്ങനെയാണല്ലോ. കേരളത്തിലെ പൊലീസ് സ്റ്റേഷനുകളിൽ ചിലത് കോൺഗ്രസ്സും ചിലത് ലീഗും ഭരിക്കുന്ന അവസ്ഥയാണ്. ഒരു വശത്ത് തൂഫാൻ, മറുവശത്ത് ഉദ്യോഗസ്ഥർ തന്നെ അത് മോഷ്ടിച്ചു ഉപയോഗിക്കുന്ന അവസ്ഥ. പിഎസ്‍സി ചെയർമാൻ മാർക്ക്‌ അധികം നൽകിയെന്ന വാദം തെറ്റ് ആണ്. പിഴവ് സംഭവിച്ചിട്ടുണ്ടെങ്കിൽ നടപടി ഉണ്ടാവട്ടെ. നിലവിൽ നടക്കുന്നത് പിഎസ്‍സിയെ പിരിച്ചുവിട്ടാൽ കോൺഗ്രസ്സും ബിജെപിയും പങ്കുവെച്ചു എടുക്കാനുള്ള ശ്രമമാണെന്നും പി രാജീവ് പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പൊലീസ് സ്റ്റേഷനുകളിലെ പിആർഒ സംവിധാനം ഒഴിവാക്കരുതെന്ന് പ്രതിപക്ഷ നേതാവ്; 'പൊലീസിനോടുള്ള അകൽച്ച കൂട്ടും'
അക്രമ രാഷ്ട്രീയം ക്യാമ്പസിന് വേണ്ട, അതിശക്തമായ നടപടിയുണ്ടാകുമെന്ന് കാലിക്കറ്റ് വി സി