ശിക്ഷിച്ച് ഒരുമാസത്തിനുള്ളിൽ സിപിഎം നേതാവിന് പരോൾ; ഷുക്കൂർ വധക്കേസുമായി ബന്ധപ്പെട്ട സംഘർഷത്തിലെ പ്രതി നിഷാദ് പുറത്ത്

Published : Dec 26, 2025, 09:39 PM IST
VK Nishad get bail

Synopsis

ഷുക്കൂർ വധക്കേസുമായി ബന്ധപ്പെട്ട സംഘർഷത്തില്‍ പൊലീസിനെ വധിക്കാൻ ശ്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന സിപിഎം നേതാവിന് പരോൾ

കണ്ണൂർ: ഷുക്കൂർ വധക്കേസുമായി ബന്ധപ്പെട്ട സംഘർഷത്തില്‍ പൊലീസിനെ വധിക്കാൻ ശ്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന സിപിഎം നേതാവിന് പരോൾ. പയ്യന്നൂരിലെ വി കെ നിഷാദിനാണ് പരോൾ ലഭിച്ചത്. ഒരുമാസം മുമ്പാണ് ഇയാളെ കോടതി 20 വർഷത്തെ തടവിന് വിധിച്ചത്. കണ്ണൂർ സെൻട്രല്ർ ജയിലില്‍ കഴിയുന്നതിനിടെയാണ് ശിക്ഷ ലഭിച്ച് വെറും ഒരു മാസത്തിനിപ്പുറം പരോൾ ലഭിക്കുന്നത്. ഇയാൾ ഈ തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പിലും മത്സരിച്ചിരുന്നു. പയ്യന്നൂർ നഗരസഭ കൗണ്‍സിലറാണ് വി കെ നിഷാദ്. പിതാവിന് കാല്‍മുട്ടിന് ശസ്ത്രക്രിയയുണ്ടെന്ന് കാണിച്ചാണ് പരോൾ നേടിയത്. സ്വാഭാവിക നടപടിയുടെ ഭാഗമാണ് എന്നാണ് ജയില്‍ വകുപ്പിന്‍റെ വിശദീകരണം.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ആലപ്പുഴയിൽ ക്രിസ്‌മസ് കരോൾ സംഘത്തെ ആക്രമിച്ച കേസിലെ പ്രതി പൊലീസ് പിടിയിൽ; ആക്രമിച്ചത് 'വീട്ടിലെ ചെടിച്ചടികൾ പൊട്ടിച്ചെന്ന് സംശയിച്ച്'
നാലംഗങ്ങളുള്ള ആർഎംപി വിട്ടുനിന്നു, ബിജെപിയും യുഡിഎഫും മത്സരിച്ചു; കുന്നംകുളത്ത് മൂന്നാം തവണയും ഭരണം പിടിച്ച് എൽഡിഎഫ്