'എ സി മൊയ്തീനും പി കെ ബിജുവും പണം കൈപ്പറ്റിയെന്ന് മൊഴി; സംസ്ഥാന സെക്രട്ടറി മറുപടി പറയണം': അനിൽ അക്കര

Published : Nov 21, 2023, 05:46 PM IST
'എ സി മൊയ്തീനും പി കെ ബിജുവും പണം കൈപ്പറ്റിയെന്ന് മൊഴി; സംസ്ഥാന സെക്രട്ടറി മറുപടി പറയണം': അനിൽ അക്കര

Synopsis

5 ലക്ഷം രൂപ സതീഷ് കുമാറിന്റെ സഹോദരൻ ശ്രീജിത്ത്‌ വഴിയാണ് ബിജു കൈപ്പറ്റിയതെന്നാണ് മൊഴിയെന്നും മൊഴി വ്യാജമെങ്കിൽ സിപിഎം ഹൈക്കോടതിയിൽ പോകണെന്നും അനിൽ അക്കര പറഞ്ഞു.

തൃശൂര്‍ : കരിവന്നൂരിൽ സിപിഎം നേതാക്കൾ മുഖ്യപ്രതിയായ സതീശനിൽ നിന്നും പണം കൈപ്പറ്റിയെന്ന വടക്കാഞ്ചേരി നഗരസഭാംഗമായ സിപിഎം ലോക്കൽ കമ്മിറ്റിയംഗം അരവിന്ദാക്ഷന്റെ മൊഴിയിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മറുപടി പറയണമെന്ന് കോൺഗ്രസ് നേതാവ് അനിൽ അക്കര. സിപിഎം മുൻ മന്ത്രി എ സി മൊയ്തീനും, മുൻ എം പി പി കെ ബിജുവും പണം കൈപ്പറ്റിയെന്ന് മൊഴിയുണ്ട്. 5 ലക്ഷം രൂപ സതീഷ് കുമാറിന്റെ സഹോദരൻ ശ്രീജിത്ത്‌ വഴിയാണ് ബിജു കൈപ്പറ്റിയതെന്നാണ് മൊഴിയെന്നും മൊഴി വ്യാജമെങ്കിൽ സിപിഎം ഹൈക്കോടതിയിൽ പോകണെന്നും അനിൽ അക്കര പറഞ്ഞു. മൊഴി വ്യാജമല്ലാത്തതുകൊണ്ടാണ് അരവിന്ദാക്ഷനെ ഇ ഡി മർദ്ദിച്ചെന്ന കേസിൽ പൊലിസ് കേസെടുക്കാതിരുന്നത്. ദേശാഭിമാനി കൈപ്പറ്റിയ 26 ലക്ഷം ദേശാഭിമാനിക്കാണോ അതോ ഇ പി ജയരാജനാണോ ലഭിച്ചത്? ദേശാഭിമാനി മറുപടി പറയണമെന്നും അനിൽ അക്കര ആവശ്യപ്പെട്ടു.

'എംവിഡി ഉദ്യോഗസ്ഥർ ദ്രോഹിക്കുന്നു, 15000 വരെ പിഴയിട്ടു'; ഇങ്ങനെയെങ്കിൽ കോടതിയിലേക്കെന്ന് ലക്ഷ്വറി ബസ് ഓണേഴ്സ്

PREV
Read more Articles on
click me!

Recommended Stories

തദ്ദേശ തെരഞ്ഞെടുപ്പ്: ആദ്യ ഘട്ടത്തിൽ മികച്ച പോളിംഗ്, വോട്ടെടുപ്പ് സമയം അവസാനിച്ചു, പലയിടത്തും നീണ്ട ക്യൂ; രണ്ടാം ഘട്ട ജില്ലകളിൽ കലാശക്കൊട്ട്
നടിയെ ആക്രമിച്ച കേസ് വോട്ടെടുപ്പ് ദിനത്തിലും ചൂടേറിയ ചർച്ച; ആസിഫ് അലി മുതൽ മുഖ്യമന്ത്രി വരെ; പ്രസ്‌താവനകളും വിവാദങ്ങളും