തോൽവി നാണംകെട്ടതെന്ന് പികെ ശ്രീമതിയും കെകെ ശൈലജയും; യുഡിഎഫ് സർക്കാരിൻ്റെ ആദ്യ രണ്ട് പ്രഖ്യാപനങ്ങളും സ്വാഗതം ചെയ്തു

Published : May 18, 2026, 04:15 PM IST
CPM

Synopsis

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ സി പി എം നേരിട്ടത് നാണംകെട്ട തോൽവിയാണെന്ന് പി കെ ശ്രീമതി പ്രതികരിച്ചു. പ്രതീക്ഷിക്കാത്ത ഫലമാണുണ്ടായതെന്നും, മാറ്റമോ തിരുത്തലോ വേണമെങ്കിൽ പാർട്ടി വരുത്തുമെന്നും കെ കെ ശൈലജയും വ്യക്തമാക്കി. തോൽവിയുടെ കാരണങ്ങൾ പാർട്ടി പഠിക്കുമെന്ന് ഇരുവരും കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ സി പി എം പാർട്ടി നേരിട്ടത് നാണംകെട്ട ലജ്ജാകരമായ തോൽവിയെന്ന് മുതിർന്ന നേതാവും മുൻ മന്ത്രിയുമായ പി കെ ശ്രീമതി. പ്രതീക്ഷിക്കാത്ത തിരഞ്ഞെടുപ്പ് ഫലമാണ് വന്നതെന്നും വലിയ തോൽവിയാണ് ഉണ്ടായതെന്നും കെ കെ ശൈലജയും പ്രതികരിച്ചു. മാറ്റമോ തിരുത്തലോ വേണമെങ്കിൽ പാർട്ടി വരുത്തുമെന്ന് ശൈലജ വ്യക്തമാക്കിയപ്പോൾ, തോൽവിയുടെ കാരണങ്ങൾ പാർട്ടി പഠിക്കുമെന്നും, പരിശോധിക്കുമെന്നുമാണ് ശ്രീമതി ടീച്ചർ പറഞ്ഞത്.

നിയമസഭ തിരഞ്ഞെടുപ്പിനെ പാർട്ടി നേരിട്ടത് ഒറ്റക്കെട്ടായാണെന്നും തോൽവിയുടെ ഉത്തരവാദിത്വം ഒരാളുടെ മേൽ അടിച്ചേൽപ്പിക്കുന്നത് ശരിയല്ലെന്നും പി കെ ശ്രീമതി പറഞ്ഞു. പ്രഖ്യാപിച്ച വാഗ്ദാനങ്ങൾ യുഡിഎഫ് സർക്കാർ നടപ്പിലാക്കുന്നത് സ്വാഗതാർഹമാണെന്നും ആശാ വർക്കർമാരുടെ ഓണറേറിയം കൂട്ടിയതും സൗജന്യ ബസ് യാത്രയും സ്വാഗതം ചെയ്യുന്നുവെന്നും അവർ പറഞ്ഞു. പ്രതിപക്ഷ നേതാവായി പിണറായി വിജയൻ തന്നെയാണ് നല്ലതെന്ന് പറഞ്ഞ കെ കെ ശൈലജ, മുതിർന്ന പി ബി അംഗമാണ് പിണറായി വിജയനെന്നും തന്നെ ഒതുക്കി എന്നത് വ്യാജ പ്രചാരണം മാത്രമാണെന്നും പ്രതികരിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

വി ‍ഡി സതീശൻ വാക്ക് പാലിച്ചെന്ന് ബിന്ദു; സർക്കാർ വാക്ക് പാലിച്ചതിന്റെ സന്തോഷത്തിൽ ആശമാർ, വർധിപ്പിച്ചത് 3000 രൂപ
ആദ്യ ക്യാബിനറ്റ് യോഗത്തിൽ സുപ്രധാന തീരുമാനം, മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻ മർദിച്ച സംഭവത്തിൽ സ്പെഷ്യൽ ടീം പുനരന്വേഷണം പ്രഖ്യാപിച്ചു