അരിയിൽ ഷുക്കൂർ വധക്കേസ്; ഗൂഢാലോചന നടത്തിയെന്ന കള്ളക്കേസ് ഉണ്ടാക്കിയെന്ന് ജയരാജൻ, നുണക്കഥകൾ പൊളിഞ്ഞെന്ന് രാ​ഗേഷ്, നേതാക്കളെ വേട്ടയാടിയെന്ന് രാമകൃഷ്ണൻ

Bibin Babu   | ANI
Published : Nov 19, 2026, 12:51 PM IST
p jayarajan, kk ragesh, tp ramakrishnan

Synopsis

അരിയിൽ ഷുക്കൂർ വധക്കേസിലെ ഗൂഢാലോചന സിദ്ധാന്തം പൊളിഞ്ഞുവെന്ന് സിപിഎം നേതാക്കളായ പി ജയരാജനും കെകെ രാഗേഷും പ്രതികരിച്ചു. മാധ്യമങ്ങളും യുഡിഎഫും ചേർന്ന് സിപിഎമ്മിനെ വേട്ടയാടാൻ ഉണ്ടാക്കിയ കള്ളക്കേസാണിതെന്ന് നേതാക്കൾ ആരോപിച്ചു.

കൊച്ചി: അരിയിൽ ഷുക്കൂർ വധക്കേസിലെ കോടതി വിധിയിൽ പ്രതികരണവുമായി സിപിഎം നേതാക്കൾ. സിപിഎം പ്രവർത്തനത്തെ അരിയിലിൽ അനുവദിക്കില്ലെന്നായിരുന്നു ലീഗിന്റെ ഹുങ്ക് എന്നും ഭരണ കക്ഷിയുടെ ആളുകൾ പൊലീസിനെ പാവ കളിപ്പിച്ചുവെന്നും പി ജയരാജൻ പറഞ്ഞു. ഗൂഢാലോചന നടത്തിയെന്ന് കള്ളക്കേസ് ഉണ്ടാക്കി. ബോധപൂർവം ഗൂഢാലോചന സിദ്ധാന്തം ഇറക്കി. അതാണ്‌ ഇന്ന് പൊളിഞ്ഞു വീണത്. 5 സാക്ഷികളിൽ 4 പേര് വന്നു. സാക്ഷികൾക്ക് വരാൻ പറ്റിയില്ലെന്ന് ഒരു ലീഗ് മന്ത്രി പറയുന്നത് കേട്ടെന്നും കള്ള സാക്ഷി പറയാൻ പറ്റില്ലായിരുന്നു അവർക്കെന്നും പി ജയരാജൻ പറഞ്ഞു. കോടതി വിധിക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ജയരാജൻ.

രണ്ടു മാധ്യമ പ്രവർത്തകരും ഗൂഢാലോചന സിദ്ധാന്തത്തിന്റെ സാക്ഷികളായി കൊണ്ട് വന്നു. ലീഗ് നേതൃത്വം ജനങ്ങളോട് മാപ്പ് പറയണമെന്നും ജയരാജൻ കൂട്ടിച്ചേർത്തു. പാർട്ടി കോടതി, വിചാരണകൊലപാതകം തുടങ്ങിയ നുണക്കഥകൾ പൊളിഞ്ഞുവെന്നായിരുന്നു കണ്ണൂർ സിപിഎം ജില്ലാ സെക്രട്ടറിയായ കെകെ രാഗേഷിൻ്റെ പ്രതികരണം. പി ജയരാജനെപ്പോലെ ഒരു നേതാവ് ആക്രമിക്കപ്പെട്ടതാണ് സംഭവത്തിന്റെ തുടക്കം. ആർ എസ് എസിന്റെ കടന്നാക്രമണത്തിന്റെ ഇരയായ ആൾ ആക്രമിക്കപ്പെടുമ്പോൾ ആളുകൾ പ്രകോപിതരായിട്ടുണ്ടാകാം. മാധ്യമങ്ങൾ സംഭവത്തിന്റെ പശ്ചാത്തലം മറച്ചുവച്ചെന്നും കെകെ രാഗേഷ് പറഞ്ഞു.

പ്രകോപനം ഉണ്ടായപ്പോൾ ദൗർഭാഗ്യകരമായ സംഭവം ഉണ്ടായി. സാക്ഷികളെ ഭീഷണിപ്പെടുത്തി എന്നത് ആരെങ്കിലും വിശ്വസിക്കുമോ?. കള്ളസാക്ഷികൾ ഹാജരായിട്ടുണ്ടാകില്ല. പാർട്ടി നിയന്ത്രണത്തിലുള്ള ആശുപത്രിയിൽ ജയരാജൻ കിടക്കുന്ന മുറിക്ക് മുന്നിൽ ലീഗുകാർ വരുമോ?. കള്ളസാക്ഷി മൊഴികളിൽ കെട്ടിപ്പടുത്ത ഗൂഢാലോചന ആരോപണമാണ്. ഗൂഢാലോചന സ്ഥാപിക്കാൻ കള്ളസാക്ഷികളെ കൊണ്ടുവന്നു. നാട്ടുകാർ പ്രകോപിതരായി നിൽക്കുമ്പോൾ സഹകരണ ആശുപത്രിയിൽ ലീഗുകാർ വരുമോ?. വിചാരണ ചെയ്തു കൊലപാതകം എന്ന നുണക്കഥ ഉണ്ടാക്കി. പി ജയരാജനെയും ടിവി രാജേഷിനെയും വേട്ടയാടി. ഗൂഢാലോചനയിൽ ഒരു അടിസ്ഥാനവുമില്ലെന്ന് കോടതി കണ്ടെത്തി. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് പാർട്ടിയെ വേട്ടയാടി. നാട്ടിൽ എത്രയോ കൊലപാതകങ്ങൾ നടന്നിട്ടുണ്ട്. നിരവധി സിപിഎമ്മുകാർ കൊല്ലപ്പെട്ടു. അതൊന്നും മാധ്യമങ്ങൾ ചർച്ചയാക്കിയില്ല. പ്രകോപനം ഉണ്ടായപ്പോൾ ദൗർഭാഗ്യകരമായ സംഭവം ഉണ്ടായി. പ്രകോപനത്തിന്റെ ഭാഗമായിട്ടുണ്ടായ സംഭവത്തെ പർവതീകരിച്ചുവെന്നും കെകെ രാ​ഗേഷ് പറഞ്ഞു.

സിപിഎം നേതാക്കളെ ഏറെ കാലമായി വേട്ടയാടുന്നുവെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ പറഞ്ഞു. പി ജയരാജനെ കേസിൽ ഉൾപ്പെടുത്താനായിരുന്നു യുഡിഎഫിൻ്റെയും ഒരു വിഭാഗം മാധ്യമങ്ങളുടെയും ശ്രമം. ഈ ശ്രമങ്ങൾ എല്ലാം തകർന്നു. കേസ് സിബിഐയെ ഏൽപ്പിച്ചത് സിപിഎം നേതൃത്വത്തെ ഉൾപ്പെടുത്താനായിരുന്നു. ശിക്ഷിക്കപ്പെട്ടവരും യഥാർത്ഥ പ്രതികൾ അല്ലെന്നാണ് നിലപാടെന്നും ടിപി രാമകൃഷ്ണൻ‌ പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'ബിജെപിയിൽ പോയത് തെറ്റായിപ്പോയി, ആ തെറ്റ് ഇപ്പോൾ തിരുത്തുന്നു'; ബിജെപി വിട്ട് പത്മജ വേണു​ഗോപാൽ
അഭിപ്രായവ്യത്യാസം ഉള്ളവർക്ക് നിയപരമായി നിങ്ങാമെന്ന് തിരുവഞ്ചൂർ, സിപിഎം ബന്ധം വ്യക്തമായെന്ന് പിഎംഎ സലാം; അരിയിൽ ഷുക്കൂർ വധക്കേസ് വിധിയിൽ പ്രതികരണം