
പാലക്കാട്: അയൽവാസിയുടെ കുളിമുറിയിൽ മൊബൈൽ ക്യാമറ വെച്ചതിന് സിപിഎം ബ്രാഞ്ച് സെക്രട്ടറിയ്ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്. കൊടുമ്പ് അമ്പലപറമ്പ് ബ്രാഞ്ച് സെക്രട്ടറി ഷാജഹാനെതിരെയാണ് കേസ്. വീട്ടമ്മയുടെ പരാതിയെ തുടർന്ന് പാലക്കാട് സൗത്ത് പൊലീസാണ് കേസെടുത്തത്. ബ്രാഞ്ച് സെക്രട്ടറി ഒളിവിലെന്ന് പൊലീസ് പറഞ്ഞു. ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ക്യാമറയും പരാതിക്കൊപ്പം നൽകി. കൊടുമ്പ് അമ്പലപറമ്പ് ബ്രാഞ്ച് സെക്രട്ടറിയാണ് ഷാജഹാൻ.
മിനിഞ്ഞാന്ന് വൈകീട്ടാണ് സംഭവം. കുളിമുറിയുടെ ജനാലയിൽ ആളനക്കം കേട്ട് വീട്ടമ്മ ബഹളമുണ്ടാക്കിയപ്പോൾ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. ഓടുന്നതിനിടെ ഇയാളുടെ മൊബൈൽ ഫോൺ നിലത്ത് വീണു. ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ അടക്കമാണ് വീട്ടമ്മ പരാതി നൽകിയത്. മൊബൈൽ ഫോൺ പരിശോധനയ്ക്ക് അയക്കുമെന്ന് സൗത്ത് പൊലീസ് അറിയിച്ചു.
17കാരിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു, ഓട്ടോറിക്ഷ ഡ്രൈവർ അറസ്റ്റിൽ
തിരുവനന്തപുരം: തിരുവനന്തപുരം കഠിനംകുളത്ത് വിവാഹ വാഗ്ദാനം നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ഓട്ടോറിക്ഷ ഡ്രൈവർ അറസ്റ്റിൽ. പെരുമാതുറ സ്വദേശിയായ അഫ്സൽ(31) ആണ് പൊലീസ് പിടിയിൽ ആയത്. ഇൻസ്റ്റാഗ്രാം വഴി ആറു മാസം മുൻപ് ആണ് പ്രതി 17 വയസ്സുള്ള പെൺകുട്ടിയുമായി പരിചയപ്പെടുന്നത്.
വിവാഹിതനായ ഇയാൾ താൻ ആ ബന്ധം വേർപെടുത്തി എന്ന് കുട്ടിയെ പറഞ്ഞ് വിശ്വസിപ്പിയ്ക്കുകയും വിവാഹം ചെയ്തു കൊള്ളാം എന്ന് വാഗ്ദാനം നൽകുകയും ചെയ്തു. എന്നിട്ട് ഓട്ടോറിക്ഷയിൽ പെരുമാതുറയിലുള്ള തന്റെ വീട്ടിലേയ്ക്ക് കൂട്ടി കൊണ്ടു പോയി പീഡിപ്പിയ്ക്കുകയായിരുന്നു. വർഷങ്ങളായി പെരുമാതുറയിൽ ഓട്ടോറിക്ഷ ഡ്രൈവറായി ജോലി നോക്കുകയായിരുന്നു ഇയാൾ. കഠിനംകുളം പൊലീസ് സ്റ്റേഷൻ ISHO അൻസാരി എ യുടെ നേതൃത്ത്വത്തിൽ എസ്സ്.ഐ സം. വി, GSI ഷാജി പി. SCPO നജുമുദ്ദീൻ, ബിജു, CPO വിഷ്ണുവിജയൻ, ആനന്ദ് എന്നിവർ ചേർന്നാണ് പിടികൂടിയത്.