'കായംകുളത്തും വോട്ട് ചോർച്ച', തനിക്കെതിരെ ഒരു വിഭാഗം പ്രവർത്തിച്ചു', പക്ഷേ ചർച്ചയുണ്ടായില്ലെന്ന് യു പ്രതിഭ

Published : Feb 21, 2022, 03:23 PM ISTUpdated : Feb 21, 2022, 04:35 PM IST
'കായംകുളത്തും വോട്ട് ചോർച്ച', തനിക്കെതിരെ ഒരു വിഭാഗം പ്രവർത്തിച്ചു', പക്ഷേ ചർച്ചയുണ്ടായില്ലെന്ന് യു പ്രതിഭ

Synopsis

''തന്നെ തോൽപ്പിക്കാൻ ശ്രമിച്ച പ്രാദേശിക മാധ്യമ പ്രവർത്തകനെ ഏരിയാ കമ്മിറ്റിയുടെ അറിവോടെ ആശുപത്രി മാനേജ്മെൻറ് കമ്മിറ്റിയിൽ എടുത്തു. അത് ദുരൂഹമാണ്''.

ആലപ്പുഴ: കായംകുളം മണ്ഡലത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ (Kayamkulam Election ) വോട്ട് ചോർന്നുവെന്ന് കായംകുളം എംഎൽഎ യു. പ്രതിഭ ( U Prathibha ). അമ്പലപ്പുഴ തെരഞ്ഞെടുപ്പ് വോട്ട് ചോർച്ചയും തർക്കങ്ങളും പാർട്ടിയിൽ ചർച്ച ആയിട്ടും കായംകുളത്തെ വോട്ട് ചോർച്ച പരിശോധിക്കപ്പെട്ടില്ലെന്നും തനിക്കെതിരെ കുതന്ത്രം മെനഞ്ഞവർ പാർട്ടിയിൽ സർവ്വ സമ്മതരായി നടക്കുകയാണെന്നുമാണ് ഫേസ്ബുക്കിലൂടെ പ്രതിഭയുടെ വിമർശനം.

''തന്നെ തോൽപ്പിക്കാൻ ശ്രമിച്ച പ്രാദേശിക മാധ്യമ പ്രവർത്തകനെ ഏരിയാ കമ്മിറ്റിയുടെ അറിവോടെ ആശുപത്രി മാനേജ്മെൻറ് കമ്മിറ്റിയിൽ എടുത്തു. അത് ദുരൂഹമാണ്. ഏതെങ്കിലും നേതാക്കന്മാരാണ് ഈ പാർട്ടിയെന്ന് വിശ്വസിക്കുന്നില്ല. കുതന്ത്രം മെനഞ്ഞ നേതാക്കന്മാർ വൈകാതെ ചവറ്റുകൊട്ടയിൽ വീഴും. കണക്ക് ചോദിക്കാതെ കാലം കടന്നു പോകില്ലെന്നുമാണ് പ്രതിയുടെ വാക്കുകൾ. ആലപ്പുഴ സിപിഎം സമ്മേളനത്തിന് ശേഷമാണ് പ്രതിഭയുടെ പ്രതികരണമെന്നത് ശ്രദ്ധേയമാണ്. 

ഫേസ് ബൂക്ക് കുറിപ്പിന്റെ പൂർണ രൂപം 

നമ്മുടെ പാർക്ക് ജംഗ്ഷൻ പാലം നിർമ്മാണം പുരോഗമിക്കുന്നു. കഴിഞ്ഞദിവസംപോസ്റ്റ് ഷിഫ്റ്റിംഗുമായി ബന്ധപ്പെട്ട ചില തടസ്സങ്ങൾ എന്റെ ശ്രദ്ധയിൽ തന്നിരുന്നു.അത് പരിഹരിച്ചിട്ടുണ്ട്.  ഓരോ വികസനം ചെയ്യുമ്പോഴും ഈ നാട്ടിലെ സാധാരണക്കാരായ ജനങ്ങളുടെ മുഖമാണ് എനിക്ക് സംതൃപ്തി നൽകുന്നത്എന്നെ കൊണ്ട് സാധ്യമായതൊക്കെ ഇനിയും കായംകുളത്തിനായ് ചെയ്യും. 

തെരഞ്ഞെടുപ്പു കാലത്ത് കായംകുളത്തെ ചിലർക്കെങ്കിലും  ഞാൻ അപ്രിയയായ സ്ഥാനാർത്ഥിയായിരുന്നു. എന്നാൽ താഴെത്തട്ടിലുള്ള സാധാരണ സഖാക്കളും ജനങ്ങളും കൂടെ നിന്നു.അഭിമാനകരമായി നമ്മൾക്ക് ജയിക്കാൻ കഴിഞ്ഞു. ബോധപൂർവമായി തന്നെ എന്നെ തോൽപ്പിക്കാൻ മുന്നിൽ നിന്ന് നയിച്ച പ്രാദേശിക മാധ്യമ പ്രവർത്തകൻ പാർട്ടി ഏരിയ കമ്മിറ്റി തീരുമാനപ്രകാരം ഹോസ്പിറ്റൽ മാനേജ്മെൻറ് കമ്മിറ്റിയിൽ വന്നതുംദുരൂഹമാണ്. ഏതെങ്കിലും നേതാക്കന്മാരാണ് ഈ പാർട്ടി എന്ന് ഞാൻ വിശ്വസിക്കുന്നില്ല.

അമ്പലപ്പുഴ തെരഞ്ഞെടുപ്പ് ചർച്ചയായപ്പോൾ പോലും കായംകുളത്തെ വോട്ട് ചോർച്ച എങ്ങും ചർച്ചയായില്ല. ഏറ്റവും കൂടുതൽ വോട്ട്ചോർന്നുപോയത് കായംകുളത്തു നിന്നാണ്. കേരള നിയമസഭയിൽ കായംകുളത്തെ ആണ് അഭിമാനപൂർവം പ്രതിനിധീകരിക്കുന്നത്. എനിക്കെതിരെ കുതന്ത്രം മെനഞ്ഞവർ  പാർട്ടിയിലെ സർവ്വസമ്മതരായ് നടക്കുന്നു.ഹാ കഷ്ടം എന്നല്ലതെ എന്ത് പറയാൻ.2001ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ പൂർണ്ണ മെമ്പറായിപ്രവർത്തനം ആരംഭിച്ച എനിക്ക് .ഇന്നും എന്നും എന്റെ പാർട്ടിയോട് ഇഷ്ടം..കുതന്ത്രം മെനയുന്ന നേതാക്കന്മാരെ നിങ്ങൾ ചവറ്റുകുട്ടയിൽ ആകുന്ന കാലം വിദൂരമല്ല..കണക്ക് ചോദിക്കാതെ ഒരു കാലവും കടന്നു പോകില്ല..
 

 

Haridas Murder : 'എങ്ങനെ കൈകാര്യം ചെയ്യണമെന്ന് നമ്മുക്ക് അറിയാം'; ബിജെപി കൗൺസിലർ ലിജേഷിന്‍റെ പ്രസംഗം ഇങ്ങനെ

 

PREV
Read more Articles on
click me!

Recommended Stories

അടൂർ പ്രകാശിന് പിന്നാലെ പ്രതികരണവുമായി കോൺഗ്രസ് നേതാക്കൾ, അതിജീവിതയ്ക്ക് അപ്പീൽ പോകാമെന്ന് മുരളീധരൻ, കോൺഗ്രസ് വേട്ടക്കാരനൊപ്പമല്ലെന്ന് ചെന്നിത്തല
തദ്ദേശ തെരഞ്ഞെടുപ്പ്; ആദ്യമണിക്കൂറുകൾ പിന്നിടുമ്പോൾ മെച്ചപ്പെട്ട പോളിം​ഗ്, സംസ്ഥാനത്താകെ രേഖപ്പെടുത്തിയത് 14.33 ശതമാനം പോളിം​ഗ്