കെ എം ഷാജിക്ക് നിയമ വ്യവസ്ഥ ബാധകമല്ലേ; എംഎൽഎ സ്ഥാനം ഉപേക്ഷിക്കുമോയെന്ന് എം വി ജയരാജൻ

Web Desk   | Asianet News
Published : Apr 13, 2021, 03:14 PM ISTUpdated : Apr 13, 2021, 03:52 PM IST
കെ എം ഷാജിക്ക് നിയമ വ്യവസ്ഥ ബാധകമല്ലേ; എംഎൽഎ സ്ഥാനം ഉപേക്ഷിക്കുമോയെന്ന് എം വി ജയരാജൻ

Synopsis

ഒരാൾക്ക് കൈവശം വയ്ക്കാവുന്നതിലും അധികം പണമാണ് ഷാജിയുടെ വീട്ടിൽ നിന്ന് കണ്ടെത്തിയത്. ഷാജിക്ക് നിയമ വ്യവസ്ഥ ബാധകമല്ലെന്ന് ഉണ്ടോ. പ്ലസ് ടു കോഴ കേസിനേക്കാളും ഗൗരവമേറിയതാണ് കളളപ്പണം സൂക്ഷിക്കലെന്നും എം വി ജയരാജൻ അഭിപ്രായപ്പെട്ടു. 

കണ്ണൂർ: കെ എം ഷാജി ബിനാമി ഇടപാടുകൾ ഉള്ള വ്യക്തിയാണെന്ന് സിപിഎം നേതാവ് എം വി ജയരാജൻ. ഒരാൾക്ക് കൈവശം വയ്ക്കാവുന്നതിലും അധികം പണമാണ് ഷാജിയുടെ വീട്ടിൽ നിന്ന് കണ്ടെത്തിയത്. ഷാജിക്ക് നിയമ വ്യവസ്ഥ ബാധകമല്ലെന്ന് ഉണ്ടോ. പ്ലസ് ടു കോഴ കേസിനേക്കാളും ഗൗരവമേറിയതാണ് കളളപ്പണം സൂക്ഷിക്കലെന്നും എം വി ജയരാജൻ അഭിപ്രായപ്പെട്ടു. 

38 ലക്ഷം രൂപയാണ് ഒരാൾക്ക് തെരഞ്ഞെടുപ്പിൽ ചെലവഴിക്കാവുന്ന തുക . തെരഞ്ഞെടുപ്പ് എക്സപെൻസിച്ചർ വിഭാഗത്തെ ഷാജി അറിയിച്ചത് 14 ലക്ഷം രൂപ ഇതിനകം ചെലവഴിച്ചു എന്നാണ്. പ്ലസ്ടു കോഴ കേസിൽ ഷാജിക്കെതിരെ ഉള്ള ഇഡി അന്വേഷണം എന്തായി. ആ അന്വേഷണം മരവിപ്പിച്ചതാരാണ്. ഇഡി അന്വേഷണം തുടരണമെന്ന് ലീഗ് നേതൃത്വം ആവശ്യപ്പെടുമോ. ഷാജി എംഎൽഎ സ്ഥാനം ഉപേക്ഷിക്കുമോ. ഒരു മറുപടിയും യുഡിഎഫ് നേതൃത്യത്തിന് പറയാനാകില്ല. ഷാജിക്കെതിരെ ജനപ്രാതിനിത്യ നിയമ പ്രകാരം കേസെടുക്കണം.  കോഴിക്കോട്ടും കള്ളപ്പണം ഉണ്ടായിരുന്നു. ഷാജി അത് റെയ്ഡ് ഭയന്ന് മാറ്റിയതാണ്. കണ്ണൂരിൽ റെയ്ഡ് ഉണ്ടാകില്ല എന്നാണ് ഷാജി കരുതിയത്.

മാധ്യമങ്ങൾ സിപിഎമ്മിനെതിരെ നെറികെട്ട പ്രചരണം നടത്തുന്നു. പാനൂർ മൻസൂർ വധക്കേസിലെ പ്രതി രതീഷിനെ കൊന്ന് കെട്ടിത്തൂക്കിയെന്ന് കെ സുധാകരൻ പറഞ്ഞത് എന്തടിസ്ഥാനത്തിലാണ്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വരും മുമ്പ് തന്നെ ഇത് പറഞ്ഞു. ഇത് ആവർത്തിക്കുന്ന സുധാകരനെ പൊലീസ് ചോദ്യം ചെയ്യണം. എഫ് ഐ ആർ സുധാകരനും കുറ്റപത്രം മാധ്യമങ്ങളും തയ്യാറാക്കുകയാണ്. രതീഷിനെ പ്രതിചേർത്തത് പൊലീസല്ല. ലീഗ് പ്രവർത്തകൻ റഫീക്കിൻ്റെ മൊഴി പ്രകാരമാണ് എഫ് ഐആറിൽ രതീഷിൻ്റെ പേര് വന്നത്. സാക്ഷിമൊഴി എന്ന രീതിയിൽ പറഞ്ഞ പേരുകൾ എഴുതാതിരിക്കാൻ കഴിയില്ലെന്നും എം വി ജയരാജൻ പറഞ്ഞു. 
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വി പ്രിയദര്‍ശിനി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റാകും; കോര്‍പറേഷനിൽ ആര്‍പി ശിവജി സിപിഎം കക്ഷി നേതാവാകും
യാത്രക്കിടയിൽ ഇനി വൃത്തിയുള്ള ശുചിമുറി അന്വേഷിച്ച് അലയണ്ട; 'ക്ലൂ' ഉടൻ വിരൽത്തുമ്പിലെത്തും, ഡിസംബർ 23ന് ആപ്പ് ഉദ്ഘാടനം ചെയ്യും