
പാലക്കാട്: പി കെ ശശിയെ സി പി എമ്മിൽ നിന്ന് പുറത്താക്കിയതിന് പിന്നാലെയുള്ള പരാമർശത്തിൽ പുലിവാല് പിടിച്ച് മണ്ണാർക്കാട് ഏരിയ സെക്രട്ടറി എൻ കെ നാരായണൻകുട്ടി. തറവാട്ടിൽ പിറന്ന സ്ത്രീകൾക്ക് ഇനി സി പി എം ഏരിയ കമ്മിറ്റി ഓഫിസിൽ കയറാം എന്ന ഏരിയ സെക്രട്ടറിയുടെ പരാമർശത്തിനെതിരെ വിമർശനം കനക്കുകയാണ്. നാരായണൻകുട്ടിക്കെതിരെ പ്രതിഷേധം പരസ്യമാക്കി ജനാധിപത്യ മഹിളാ അസോസിയേഷൻ പ്രവർത്തകർ രംഗത്തെത്തി. ഇത്രയും കാലം സി പി എം എരിയ കമ്മിറ്റി ഓഫീസിൽ കയറിയ സ്ത്രീകൾ തറവാട്ടിൽ പിറന്നവരല്ലേ എന്ന ചോദ്യമാണ് ജനാധിപത്യ മഹിളാ അസോസിയേഷൻ പ്രവർത്തകർ ഉയർത്തുന്നത്. സി പി എം തെങ്കര എന്ന പേരിലുള്ള വാട്സ്ആപ്പ് ഗ്രൂപ്പിലെ വനിതാ സഖാക്കളാണ് രൂക്ഷ വിമർശനവുമായി രംഗത്തെത്തിയത്. ഏരിയാ സെക്രട്ടറി മാധ്യമങ്ങൾക്ക് മുന്നിൽ വായിൽ തോന്നിയത് വിളിച്ചു പറയുകയാണെന്നും സി പി എമ്മിലെ വനിതാ സഖാക്കളെ മോശമായി ചിത്രീകരിക്കുന്ന പരാമർശമാണ് നടത്തിയതെന്നും വിമർശനമുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam