വട്ടവടയിൽ 326 പേർ സിപിഎം വിട്ട് സിപിഐയിലേക്ക്, കയ്യേറ്റക്കാരായി ചിത്രീകരിക്കാൻ ശ്രമമെന്ന് ആരോപണം

By Web TeamFirst Published Oct 8, 2021, 5:15 PM IST
Highlights

സിപിഎമ്മിനും സർക്കാരിനും എതിരെ ഗുരുതര ആരോപണമുന്നയിച്ചാണ് വട്ടവട മുൻ പഞ്ചായത്ത് പ്രസിഡന്റ്‌ സി. രാമരാജ് ഉൾപ്പടെ പാർട്ടി വിട്ടത്. 

ഇടുക്കി: ഇടുക്കി ജില്ലയിൽ (idukki) സിപിഎമ്മിന് (cpm) തിരിച്ചടിയായി കൊഴിഞ്ഞുപോക്ക്. വട്ടവട പഞ്ചായത്തിന്റെ മുൻ പ്രസിഡന്റ് അടക്കം 326 പേർ സിപിഎം വിട്ട് സിപിഐയിൽ( cpi) ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചു. സിപിഎമ്മിനും സർക്കാരിനും എതിരെ ഗുരുതര ആരോപണമുന്നയിച്ചാണ് വട്ടവട മുൻ പഞ്ചായത്ത് പ്രസിഡന്റ്‌ സി. രാമരാജ് ഉൾപ്പടെ പാർട്ടി വിട്ടത്. 

READ MORE  'ചെമ്പോല വാങ്ങിയത് തിരുവനന്തപുരത്ത് നിന്ന്', ഗോപാല മേനോന് നൽകിയത് താനെന്ന് തൃശൂർ സ്വദേശി

ഒരു കൊല്ലത്തിലധികമായി പുകഞ്ഞുകൊണ്ടിരുന്ന പ്രശ്നങ്ങൾക്കൊടുവിലാണ് മറയൂര്‍ ഏരിയ കമ്മിറ്റി അംഗവും വട്ടവട പഞ്ചായത്ത് മുൻ പ്രസിഡന്റുമായ പി.രാമരാജ് പാര്‍ട്ടിവിടുന്നത്. രാമരാജിനൊപ്പം മറയൂര്‍,വട്ടവട ബ്രാഞ്ച് കമ്മിറ്റിയിലെ അംഗങ്ങളുൾപ്പടെ 318 പേരും സിപിഐയിൽ ചേര്‍ന്നു. വട്ടവടയിലെ സിപിഎമ്മിന്റെ മുഖമായ രാമരാജ് എതിരാളി പോലും ഇല്ലാതെയാണ് കടവരി വാര്‍ഡിൽ നിന്ന് ജയിച്ചിരുന്നത്. 

എന്നാൽ നീലക്കുറിഞ്ഞി ഉദ്യാനം ഉൾപ്പെടുന്ന വട്ടവടയിൽ പട്ടയം അനുവദിക്കാത്തതിനെച്ചൊല്ലി കുറച്ചുകാലങ്ങളായി പാര്‍ട്ടിയുമായി കലഹത്തിലാണ്. ഏറ്റവും ഒടുവിൽ ജില്ലാ സെക്രട്ടേറിയറ്റംഗം കെ.വി ശശിയുടെ ഭാഗത്ത് നിന്നുണ്ടായ പ്രസ്താവനയും ചൊടിപ്പിച്ചെന്നാണ് രാമരാജ് പറയുന്നത്. വട്ടവടക്കാരുടെ ഭൂപ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സർക്കാരിനായില്ലെന്നും തങ്ങളെ സിപിഎം ഇടുക്കി ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ വി ശശി കയ്യേറ്റക്കാരായി ചിത്രീകരിക്കാൻ ശ്രമിക്കുകയാണെന്നും  പാർട്ടി വിട്ടവർ ആരോപിച്ചു. 

ദേവികുളം മുൻ എംഎൽഎ എസ്.രാജേന്ദ്രന്റെ അടുത്ത അനുയായിയാണ് രാമരാജ്. നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാര്‍ത്ഥിയെ തോൽപ്പിക്കാൻ ശ്രമിച്ചെന്ന ആരോപണം രാജേന്ദ്രനെപ്പോലെ രാമരാജിനെതിരെയും ഉയര്‍ന്നിരുന്നു. ഈ പ്രശ്നങ്ങളും പാര്‍ട്ടിവിടാൻ കാരണമായി എന്നും റിപ്പോര്‍‍ട്ടുകളുണ്ട്. അതേസമയം സംഭവത്തെക്കുറിച്ച് ഇതുവരെ പ്രതികരിക്കാൻ സിപിഎം ജില്ലാ നേതൃത്വം തയ്യാറായിട്ടില്ല.

ഇടുക്കിയിലെ ഭൂമി പ്രശ്നം തീർക്കാൻ പുതിയ ഭൂനയം പ്രഖ്യാപിച്ച് സർക്കാർ

READ MORE ബലക്ഷയമെന്ന് റിപ്പോർട്ട്: കോഴിക്കോട്ടെ കെഎസ്ആർടിസി കെട്ടിട്ടം ഒഴിപ്പിക്കാൻ ഗതാഗതമന്ത്രിയുടെ ഉത്തരവ്

 

 

 

click me!