'ചെമ്പോല വാങ്ങിയത് തിരുവനന്തപുരത്ത് നിന്ന്', ഗോപാല മേനോന് നൽകിയത് താനെന്ന് തൃശൂർ സ്വദേശി

By Web TeamFirst Published Oct 8, 2021, 4:37 PM IST
Highlights

നേരത്തെ താനാണ് മോൻസന് ചെമ്പോല കൊടുത്തത് എന്ന അവകാശവാദവുമായി ഗോപാല മേനോൻ രംഗത്തെത്തിയിരുന്നു. പിന്നാലെയാണ് ഗോപാലമേനോന് എവിടെ നിന്നാണ് ലഭിച്ചതെന്നതിൽ ഉത്തരവുമായി തൃശൂർ സ്വദേശി ജെയിംസ് രംഗത്തെത്തിയത്. 

തിരുവനന്തപുരം: സാമ്പത്തിക തട്ടിപ്പ് കേസിൽ പിടിയിലായ മോൻസൻ മാവുങ്കലിന്റെ (monson mavunkal ) കൈവശമുള്ള വിവാദ ശബരിമല (sabarimala) ചെമ്പോല (sabarimala chembola) പുരാവസ്തു വിൽപ്പനക്കാരൻ ഗോപാല മേനോന് നൽകിയത് താനാണെന്ന അവകാശവാദവുമായി തൃശൂർ സ്വദേശി ജെയിംസ്.1990 ൽ തനിക്ക് തിരുവനന്തപുരത്ത് നിന്നാണ് ചെമ്പോല കിട്ടിയതെന്നും, ശബരിമലയുമായി ബന്ധമുണ്ടെന്ന് അറിയില്ലായിരുന്നുവെന്നും ജെയിംസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

നേരത്തെ താനാണ് മോൻസന് ചെമ്പോല കൊടുത്തത് എന്ന അവകാശവാദവുമായി ഗോപാല മേനോൻ രംഗത്തെത്തിയിരുന്നു. പിന്നാലെയാണ് ഗോപാലമേനോന് എവിടെ നിന്നാണ് ലഭിച്ചതെന്നതിൽ ഉത്തരവുമായി തൃശൂർ സ്വദേശി ജെയിംസ് രംഗത്തെത്തിയത്.

ജെയിംസിന്റെ വാക്കുകൾ

"1990 ൽ തിരുവനന്തപുരത്ത് നിന്നാണ് ചെമ്പോല കിട്ടിയത്. അവിടെ ഒരു എക്സിബിഷനിൽ വെച്ചതായിരുന്നു. അന്ന് 1000 രൂപയ്ക്കാണ് വാങ്ങിയത്. 65 വയസുപ്രായമുളള ഒരാളിൽ നിന്നാണ് വാങ്ങിയത്. അയാളെ അറിയില്ല". തനിക്ക് സ്റ്റാമ്പുകളും നാണയങ്ങളും ഓലകളും വാങ്ങി സൂക്ഷിക്കുന്ന രീതിയുണ്ടായിരുന്നുവെന്നും അത്തരത്തിൽ ഒരു താൽപ്പര്യം തോന്നി വാങ്ങിയതാണെന്നും ജെയിംസ് വ്യക്തമാക്കി.

"തന്റെ കൈവശമുണ്ടായപ്പോൾ ചെമ്പോലയിലെ എഴുത്ത് വായിക്കാൻ സാധിച്ചിരുന്നില്ലെന്നും ജെയിംഗ് കൂട്ടിച്ചേർത്തു. 2018 ലോ 2019 ലോ ആണ് ചെമ്പോല ഗോപാൽ ജി ക്ക് നൽകിയത്. അന്നും ശബരിമലയുമായി ബന്ധമുണ്ടെന്ന് അറിയില്ലായിരുന്നു". കാലടി സർവകലാശാലയിൽ കൊണ്ടുപോയ ശേഷമാണ് ഇതിന് ശബരിമലയുമായി ബന്ധമുണ്ടെന്ന് വ്യക്തമായതെന്നും ജെയിംസ്  പറഞ്ഞു. 

click me!