'ടോമിന്‍ ജെ തച്ചങ്കരി ഭൂമി കയ്യേറി', ആരോപണവുമായി സിപിഎം; തമ്മനത്ത് പ്രതിഷേധം, പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളും

Published : Aug 18, 2025, 01:05 PM IST
Tomin J Thacjankari

Synopsis

ടോമിന്‍ ജെ തച്ചങ്കരി നേതാക്കളെ മണിയടിച്ച് നേടിയതാണ് സ്ഥാനമാനങ്ങളെല്ലാം എന്ന് സി എം ദിനേശ്

കൊച്ചി: കൊച്ചി തമ്മനത്ത് ടോമിന്‍ ജെ. തച്ചങ്കരി ഭൂമി കയ്യേറി എന്ന് ആരോപിച്ച് സിപിഎം പ്രതിഷേധം. തമ്മനം ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിാണ് പ്രതിഷേധം നടന്നത്. സംഭവസ്ഥലത്തെത്തിയ പൊലീസ് പ്രതിഷേധം തടഞ്ഞു. പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. റയാൻ സ്റ്റുഡിയോക്ക് അടുത്ത് വരെ പ്രവർത്തകർ എത്തിയിരുന്നു. നളന്ദ റോഡിലും കുളത്തുങ്കൽ റോഡിലു ടോമിന്‍ ജെ. തച്ചങ്കരി വൻ തോതിൽ ഭൂമി കയ്യേറി എന്നാണ് ആരോപണം.

സി.എം ദിനേശ് മണിയാണ് പ്രതിഷേധം ഉദ്ഘാടനം ചെയ്തത്. ടോമിന്‍ ജെ തച്ചങ്കരി നേതാക്കളെ മണിയടിച്ച് നേടിയതാണ് സ്ഥാനമാനങ്ങളെല്ലാം. നടത്തിയത് കയ്യേറ്റമാണ്. കോർപ്പറേഷൻ നിയമങ്ങളെ ആട്ടിമറിക്കുകയായിരുന്നു. നേട്ടങ്ങൾക്ക് വേണ്ടി ആരുടെയും കാലു നക്കുന്ന ആളാണ് തച്ചങ്കരി എന്നും സി.എം ദിനേശ് ആരോപിച്ചു.

 

PREV
Read more Articles on
click me!

Recommended Stories

'രാഹുലിന്റെ അറസ്റ്റ് കോടതി തടഞ്ഞത് സ്വാഭാവിക നടപടി, മനഃപൂർവ്വം അറസ്റ്റ് ചെയ്യുന്നില്ല എന്ന വാദം ശരിയല്ല': മുഖ്യമന്ത്രി
തിരുവനന്തപുരം കോർപ്പറേഷന് ലഭിച്ച 1000 കോടി കേന്ദ്ര ഫണ്ടില്‍ തിരിമറിയെന്ന് ബിജെപി ,അന്വേഷണം അവശ്യപ്പെട്ട് കേന്ദ്രത്തിന് പരാതി നൽകി