'വാനരന്‍മാര്‍ വോട്ടര്‍മാരാണോ? എങ്കില്‍ അടുത്ത തെരഞ്ഞെടുപ്പില്‍ അവര്‍ മറുപടി പറയും'; സുരേഷ് ഗോപിക്കെതിരെ കെ മുരളീധരന്‍

Published : Aug 18, 2025, 12:28 PM IST
Suresh Gopi, K Muraleedharan

Synopsis

രാഹുൽ ഗാന്ധിയോട് മാപ്പ് ആവശ്യപ്പെടുന്ന കമ്മീഷൻ എന്ത് കൊണ്ട് അനുരാഗ് ഠാക്കൂറിനോട് മാപ്പ് ആവശ്യപ്പെടുന്നില്ല എന്ന് മുരളീധരന്‍ 

തൃശൂര്‍: സുരേഷ് ഗോപിയുടെ വാനര പരാമര്‍ശത്തില്‍ പ്രതികരിച്ച് കെ മുരളീധരന്‍. തൃശൂരിലെ വോട്ടർമാരെ ആണോ സുരേഷ് ഗോപി വാനരൻമാർ എന്ന് ഉദ്ദേശിച്ചത്, അങ്ങനെയെങ്കിൽ അതിന് അടുത്ത തവണ വോട്ടർമാർ മറുപടി പറയും എന്നാണ് മുരളീധരന്‍ പറഞ്ഞത്. വ്യാജ വോട്ടർമാരെ വെച്ച് ജയിച്ച എംപിയാണ് സുരേഷ് ഗോപി. തൃശ്ശൂരിലെ വോട്ട് ക്രമക്കേടിൽ കോൺഗ്രസ് നിയമ നടപടികളുമായി മുന്നോട്ടുപോകും. തെരെഞ്ഞെടുപ്പ് കമ്മീഷൻ കഴിഞ്ഞ ദിവസം നടത്തിയ വാർത്താ സമ്മേളനം ജെപി നദ്ദയുടെ വാർത്താ സമ്മേളനം പോലെയായിരുന്നു. അതൊരു രാഷ്ട്രീയ പ്രസംഗം ആയിരുന്നു. രാഹുൽ ഗാന്ധിയോട് മാപ്പ് ആവശ്യപ്പെടുന്ന കമ്മീഷൻ എന്ത് കൊണ്ട് അനുരാഗ് ഠാക്കൂറിനോട് മാപ്പ് ആവശ്യപ്പെടുന്നില്ല എന്നും മുരളീധരന്‍ ചോദിച്ചു.

നിലവിലെ എംപിമാർ നിയമസഭയിലേക്ക് മത്സരിക്കില്ല എന്നതാണ് നിലവിൽ കോൺഗ്രസ് തീരുമാനം. ഞാൻ മത്സരിക്കണമോ എന്ന് പാർട്ടി തീരുമാനിക്കും. പിണറായി സർക്കാരിലെ മന്ത്രിമാരിൽ പലർക്കും അധോലോക രാജേഷ് കൃഷ്ണയുമായി ബന്ധമുണ്ട്. വിഎസ് ഇപ്പോൾ ജീവിച്ചിരുന്നെങ്കിൽ ഇതിനെതിരെ കുരിശു യുദ്ധം നടത്തുമായിരുന്നു. വികസനവും കമ്മീഷനും ഒരുമിച്ച് എന്നതാണ് പിണറായി സർക്കാരിന്‍റെ നയം. എംവി ഗോവിന്ദനും മകനും പ്രതിസ്ഥാനത്താണ്. എം വി ഗോവിന്ദൻ ആദ്യം പ്രതികരിക്കട്ടെ. നിയമ നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി തയ്യാറാകണം എന്നും വി മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

ഇഡി നോട്ടീസിൽ ആദ്യമായി പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ; 'ഇത്ര മാത്രം പരിഹാസ്യമായ കാര്യമെന്നേ പറയാനുള്ളൂ'
അതിജീവിതയെ അപമാനിച്ചെന്ന കേസ്: രാഹുൽ ഈശ്വറിൻ്റെ ജാമ്യാപേക്ഷ തള്ളി കോടതി